Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ബിജു മേനോന്റെ ജന്മദിനത്തിൽ വലതു വശത്തെ കള്ളന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Written by: Cinema Lokah on 2 December

Valathu Vashathe Kallan Movie First Look Poster
Valathu Vashathe Kallan Movie First Look Poster

ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതു വശത്തെ കള്ളന്‍” എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്തു.

ലെന, നിരഞ്ജന അനൂപ്, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സംവിധായകന്‍ ശ്യാമപ്രസാദ്, മനോജ് കെ.യു., ലിയോണാ ലിഷോയ്, കിജന്‍ രാഘവന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

Echo and Fire TV at Best Price

ബഡ് സ്‌റ്റോറീസ്സുമായി സഹകരിച്ച് ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന വലതു വശത്തെ കള്ളന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു.

എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ കെറ്റിനാ ജീത്തു, മിഥുന്‍ ഏബ്രഹാം, സിനി ഹോളിക്‌സ് സാരഥികളായ ടോണ്‍സണ്‍, സുനില്‍ രാമാടി, പ്രശാന്ത് നായര്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

ഡിനു തോമസ് ഈലന്‍ തിരക്കഥ സംഭാഷണമെഴുതുന്നു.

സംഗീതം- വിഷ്ണു ശ്യാം, എഡിറ്റിംഗ്- വിനായക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവെട്ടത്ത്, കല- പ്രശാന്ത് മാധവ്, മേക്കപ്പ്- ജയന്‍ പങ്കുളം, കോസ്റ്റ്യൂംസ്- ലിന്‍ഡ ജീത്തു, സ്റ്റില്‍സ്- സാബി ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അറഫാസ് അയൂബ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഫഹദ് പേഴുംമൂട്, അനില്‍ ജി. നമ്പ്യാര്‍, ലോക്കേഷന്‍- എറണാകുളം, വാഗമണ്‍. പി ആര്‍ ഒ- എ എസ് ദിനേശ്.

Biju Menon in Valathu Vashathe Kallan
Biju Menon in Valathu Vashathe Kallan

Leave a Comment