Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

എ പ്രഗ്നന്റ് വിഡോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

Written by: Cinema Lokah on 2 December

A Pregnant Widow Movie First Look Poster
A Pregnant Widow Movie First Look Poster

ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ “ഒങ്കാറ” എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന “എ പ്രഗ്നന്റ് വിഡോ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ബഹുമാനപ്പെട്ട ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഉണ്ണി കെ ആർ,രാജേഷ് തില്ലങ്കേരി,സാംലാൽ പി തോമസ്,ശിവൻകുട്ടി നായർ,അജീഷ് കൃഷ്ണ,സജി നായർ,ബിജിത്ത് വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

വ്യാസചിത്രയുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ് വടക്കെപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രം പ്രഹ്ലാദ് വടക്കെപ്പാട്, വിനോയ് വിഷ്ണു വടക്കെപ്പാട്, സൗമ്യ കെഎസ് എന്നിവരാണ് നിർമ്മിക്കുന്നത്
ട്വിങ്കിൾ ജോബി, ശിവൻകുട്ടി,അജീഷ് കൃഷണ,അഖില, സന്തോഷ് കുറുപ്പ്, തുഷരപിള്ള,അമയ പ്രസാദ്,ചന്ദ്രൻ പാവറട്ടി,അരവിന്ദ് സുബ്രഹ്മണ്യം,എ എം സിദ്ദിഖ് തുടങ്ങിയവരാണ് താരങ്ങൾ.

തിരക്കഥ-രാജേഷ് തില്ലങ്കേരി, ഛായാഗ്രഹണം-സാം ലാൽ പി തോമസ്, എഡിറ്റർ സുജീർ ബാബു സുരേന്ദ്രൻ, സംഗീതം-സുദേന്ദു, ഗാനരചന-ഡോക്ടർ സുകേഷ്, ഡോക്ടർ ബിജു ബാലകൃഷ്ണൻ, തുമ്പൂർ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീർത്തനം-ഭാസ്കർ ഗുപ്ത വടക്കേക്കാട്, ശബ്ദമിശ്രം-ആനന്ദ് ബാബു, അസോസിയേറ്റ് ഡയറക്ടർ-ബൈജു ഭാസ്കർ,രാജേഷ് രാജേഷ് അങ്കോത്, പ്രൊഡക്ഷൻ ഡിസൈനർ-സജേഷ് രവി,പി ആർ ഒ-എ എസ് ദിനേശ്.

Leave a Comment