ഡ്രീം മൂവി മേക്കേഴ്സിന്റെ ബാനറിൽ രഞ്ജിത്ത് കെ ആർ നിർമ്മിച്ച് ബിപിൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന “നിഴൽ വേട്ട ” എന്ന സിനിമയുടെ പൂജാ കർമ്മം,കോഴിക്കോട് ബെന്നി ചോയ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ചടങ്ങിൽ വിനോദ് കോവൂർ,ഡോക്ടർ രജത്ത് കുമാർ, വിജയൻ കാരന്തൂർ, ജയരാജ് കോഴിക്കോട്,ഷിബു നിർമ്മാല്യം,കലാ സുബ്രഹമണ്യം,ദീപ്തി മിത്ര ഒപ്പം സിനിമയിലെ സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു. പ്രശസ്ത നായികാനായകർക്കൊപ്പം ഈ ചിത്രത്തിൽ ദിനേശ് പണിക്കർ, വിനോദ് കോവൂർ, ഡോക്ടർ രജത്ത് കുമാർ,അരിസ്റ്റോ സുരേഷ്,വിജയൻ കാരന്തൂർ,ജയരാജ് കോഴിക്കോട്,ഷിബു നിർമ്മാല്യം,കലാ സുബ്രഹമണ്യം,ദീപ്തി മിത്ര തുടങ്ങിയവരും അഭിനയിക്കുന്നു.
നജീബ് ഷാ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.വയലാർ ശരത്ചന്ദ്ര വർമ്മ എഴുതിയ വരികൾക്ക് സലാം വീരോളി സംഗീതം പകരുന്നു. പ്രോജക്ട് ഡിസൈനർ-ഷിബു നിർമ്മാല്യം പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം, കല-ഗാഗുൽ ഗോപാൽ,മേക്കപ്പ്-പ്യാരി മേക്കോവർ, വസ്ത്രാലങ്കാരം-ബാലൻ പുതുകുടി, അസോസിയേറ്റ് ഡയറക്ടർ-അഖിൽ സാമ്രാട്ട്,ആക്ഷൻ-തോമസ് നെല്ലിശ്ശേരി, സ്റ്റിൽസ്-രാജേഷ് കമ്പളക്കാട്,പബ്ലിസിറ്റി-വിനോദ് വേങ്ങരി, പ്രൊഡക്ഷൻ മാനേജർ-സുജല ചെത്തിൽ. ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ ‘നിഴൽ വേട്ട’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
പി ആർ ഒ-എ എസ് ദിനേശ്.
The Pooja ceremony of the movie “Nizhal Vetta”, produced by Ranjith KR and directed by Bipin Nambiar under the banner of Dream Movie Makers, was held at the Benny Choice Auditorium in Kozhikode.


