Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

പെൺ കോഡ് എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി

Written by: Cinema Lokah on 2 December

Pen Code Malayalam Movie
Pen Code Malayalam Movie

ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിൽ ബാല താരമായി തുടക്കം കുറിച്ച അരുൺ ചാക്കോ, വിൻസെന്റ് സെൽവ സംവിധാനം ചെയ്ത കുമ്മാട്ടിക്കളി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സരീഷ് ദേവ് എന്നിവരെ നായകന്‍മാരാക്കി അരുൺ രാജ് പൂത്തണൽ രചനയും സംവിധാനവും നിർവഹിക്കുന്ന “പെൺ കോഡ് ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

സൂപ്പർ ഗുഡ് ഫിലിംസിൻ്റെ നിർമ്മാതാവും നടനുമായ ജിത്തൻ രമേശിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് “പെൺ കോഡ്” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത് പുതുമുഖങ്ങളായ ലക്ഷ്മി സാന്റായും, സോനയും നായികമാരാകുന്നു. തിരവിയ പാണ്ടിയൻ, കാർത്തിക ശ്രീരാജ്, ഉണ്ണി കാവ്യ,എബിൻ വിൻസെന്റ്, ഷംഹൂൻ,ജോർജ് തെങ്ങനാന്തരത്തിൽ, ജോസ് നടത്തി പറമ്പിൽ,സന്ദീപ് തുടങ്ങിയവരാണ് മറ്റു നടിനടന്മാർ.

Echo and Fire TV at Best Price

ഓസ്ട്രിയ മൂവി പ്രൊഡക്ഷൻസ്,ജെ എൻ കെ എൽ ക്രീയേഷൻസ് എന്നീ ബാനറിൽ പെൺ കോഡ് “പ്രവിത ആർ പ്രസന്ന, ജയ് നിത്യ കാസി ലക്ഷ്മി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അരുൺ രാജാ നിർവ്വഹിക്കുന്നു. ഷിനു ജി നായർ എഴുതിയ വരികൾക്ക് സംഗീതം-ദിനേശ് പാണ്ടിയൻ സംഗീതം പകരുന്നു.

ചിത്ര സംയോജനം- അർജുൻ ഹരീന്ദ്രനാഥ്‌, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- അൻവർ കപൂരാൻ, ദിവ്യ വരുൺ,ബിന്ദു വിൻസെന്റ്, പ്രൊഡക്ഷൻ കൺട്രോളർ-ഷൈൻ കരുണാകരൻ, ആർട്ട്‌ ഡയറക്ടർ-ഉണ്ണി കോവളം, ചമയം-പ്രിൻസ് പൊന്നാനി,ലക്ഷ്മി, വസ്ത്രലങ്കാരം-ഉമേഷ്‌ ആറ്റുപുറം, സഹ സംവിധാനം- വരുൺ ശങ്കർ. സംവിധാന സഹായികൾ-അരുൺ ചാക്കോ,സത്യ കാളിമുത്തു, സ്റ്റുഡിയോ-റിയൽ ഫ്രെയിംസ് തിരുവനന്തപുരം, സ്റ്റിൽസ്-ബവിഷ് ബാലൻ, ഡിസൈൻ-എ ടൂ എ, പ്രൊഡക്ഷൻ മാനേജർ -എബിൻ വിൻസെൻ്റ്.

വയനാട്, ഊട്ടി, തിരുവനന്തപുരം എന്നിവടങ്ങളിലായി ചിത്രീകരണം പൂർത്തിയായ “പെൺ കോഡ് ” നവംബർ ആദ്യം ജെ എൻ കെ എൽ റിലീസ് കേരളത്തിലും തമിഴ് നാട്ടിലും പ്രദർശനത്തിനെത്തിക്കുന്നു.

പി ആർ ഓ-എ എസ് ദിനേശ്.

Pen Code Movie Poster

Leave a Comment