Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

രാം ചരൺ- ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഗാനചിത്രീകരണം ശ്രീലങ്കയിൽ

Written by: Cinema Lokah on 2 December

Ram Charan at Sri Lanka
Ram Charan at Sri Lanka

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി‘ യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്. ഇപ്പൊൾ ചിത്രത്തിൻ്റെ പുതിയ ഷെഡ്യൂളിനായി ശ്രീലങ്കയിലേക്ക് പുറപ്പെട്ടിരിക്കുകയാണ് രാം ചരൺ, ബുചി ബാബു സന എന്നിവരുൾപ്പെടെയുള്ള ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.

നായകൻ രാം ചരൺ, നായിക ജാൻവി കപൂർ എന്നിവർ പങ്കെടുക്കുന്ന ഒരു ഗാനത്തിൻ്റെ ചിത്രീകരണം ആണ് ഈ ഷെഡ്യൂളിൽ ശ്രീലങ്കയിലെ മനോഹരമായ ലൊക്കേഷനുകളിൽ നടക്കുക. അക്കാദമി അവാർഡ് ജേതാവായ സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആണ് ഈ ഗാനത്തിന് സംഗീതം നൽകിയത്. നേരത്തെ ചിത്രത്തിലെ ഒരു മാസ്സ് ഗാനം മൈസൂരിലും ഒരുക്കിയിരുന്നു.

Echo and Fire TV at Best Price

ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ രാം ചരണിനെ ഇതുവരെ പ്രേക്ഷകർ കാണാത്ത മാസ്സ് അവതാരമായി എത്തിക്കാൻ ആണ് സംവിധായകൻ ബുചി ബാബു സന ഒരുങ്ങുന്നത്. ഈ ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനത്തിനാണ് രാം ചരൺ തയ്യാറായത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ്, രാം ചരണിന്റെ മേക്കോവർ ചിത്രങ്ങൾ എന്നിവ ഇതിനോടകം തന്നെ ആരാധകർക്കും സിനിമാപ്രേമികൾക്കും ഇടയിൽ വൈറലാണ്. ഒന്നിലധികം വ്യത്യസ്ത ലുക്കുകളിലാണ് രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സംവിധായകൻ ബുചി ബാബു സന വമ്പൻ ബഡ്ജറ്റിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം ഒരുക്കുന്നത്. രാം ചരൺ – ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

Leave a Comment