ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത്, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച “ഭഭബ“ഭയം, ഭക്തി, ബഹുമാനം ജനുവരി 16 മുതൽ ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കും.ദിലീപ് നായകനായ ചിത്രത്തിൽ സ്പൂഫും മാസും കോമഡിക്കൊപ്പം സമാസമം ചേർത്ത് ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ ശക്തമായ അതിഥി വേഷത്തിൽ എത്തുന്നു.നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
രാഷ്ട്രീയ-ഭരണ സംവിധാനങ്ങളെ നടുക്കുന്ന ഒരു ഞെട്ടിക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്.സംസ്ഥാനത്തെ മുഴുവന്‍ വിറപ്പിച്ച വട്ടന്റെ കഥയാണ് ചിത്രം പറയുന്നത്.ദിലീപ് ഇനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സാൻഡി,അശോകൻ, സിദ്ധാർഥ് ഭരതൻ, മണിയൻപിള്ള രാജു, ബിജു പപ്പൻ, ജിബിൻ ഗോപിനാഥ്, അശ്വത് ലാൽ, നോബി മാർക്കോസ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ഒരേയൊരു രംഗത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട് റിയാസ് ഖാനും കയ്യടി നേടുന്നു.
സ്പൂഫ് സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ‘സ്പൂഫ് മാസ് എന്റർടെയ്നർ’ ഗണത്തിൽപെടുന്ന സിനിമ ഇതാദ്യമായിരിക്കും.‘നോ ലോജിക്, ഒൺലി മാഡ്നെസ്’ എന്ന ടാഗ്‌ലൈനോടു നൂറു ശതമാനം നീതി പുലർത്തുന്ന മേക്കിങ് ആണ് സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്.പ്രേക്ഷകരെ പൂർണ്ണമായി എങ്കേജ് ചെയ്യുന്നതിനൊപ്പം അവർക്ക് വേണ്ട ഒരു എന്റർടെയ്‌നറായിട്ടാണ് ‘ഭാ ഭാ ബാ’യെ ഞങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ചിത്രം, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ ജനുവരി 16 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ദിലീപ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ഓ ടി ടി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5 മലയാളി പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ ഉണ്ടാകും എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
ഭഭബ പ്രേക്ഷകർക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രം ജനുവരി 16 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.



