Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

കന്നഡ ഹൊറർ ചിത്രമായ അന്തിമ ക്ഷണഗളു ഒ. ടി. ടിയിൽ റിലീസ് ചെയ്തു

Written by: Cinema Lokah on 2 December

വിവിഡ് ഫ്രെയിംസിന്റെ സഹകരണത്തോടെ കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയാണ് ചിത്രത്തിന്റെ നിർമ്മാണം.

അന്തിമ ക്ഷണഗളു ഒ. ടി. ടി റിലീസ് – ബുക്‌മൈഷോ സ്ട്രീമിൽ ലഭ്യം

Watch Anthima Kshanagalu Movie Online
Watch Anthima Kshanagalu Movie Online

‘അന്തിമ ക്ഷണഗളു’ എന്ന കന്നഡ ഹൊറർ ത്രില്ലർ ചിത്രം ബുക്‌മൈഷോ സ്ട്രീമിൽ റിലീസ് ചെയ്തു. നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ ‘വഴിയെ’യുടെ കന്നഡ പതിപ്പാണ് ‘അന്തിമ ക്ഷണഗളു’. ഒരു നിഗൂഢ സ്ഥലത്തെക്കുറിച്ച് ഒരു വീഡിയോ ചിത്രീകരിക്കാൻ തീരുമാനിക്കുന്ന രണ്ട് യൂട്യൂബ് വ്ലോഗർമാരുടെ കഥയാണ് ഈ ഹൊറർ സിനിമയുടെ പ്രമേയം.

Echo and Fire TV at Best Price

വിവിഡ് ഫ്രെയിംസിന്റെ സഹകരണത്തോടെ കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയാണ് ചിത്രത്തിന്റെ നിർമ്മാണം. ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, ശാലിനി ബേബി, ശ്യാം സലാഷ്, സാനിയ പൗലോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

മിഥുൻ എരവിലാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്. സെക്കൻഡ് യൂണിറ്റ് ക്യാമറ: ഷോബിൻ ഫ്രാൻസിസ്, ഘനശ്യാം, നിർമൽ ബേബി വർഗീസ്. ചിത്രം ഉടൻ തന്നെ പ്രധാന ഒ. ടി. ടി. പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് തുടങ്ങും. എഡിറ്റിംഗും സൗണ്ട് ഡിസൈനും സംവിധായകൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

New OTT Release Films

ലൊക്കേഷൻ മാനേജേഴ്സ്: സുധീഷ് എം., നിബിൻ സ്റ്റാനി. പ്രൊജക്റ്റ് ഡിസൈനർ: അരുൺ കുമാർ പനയാൽ, ജീസ് ജോസഫ്‌. ക്രീയേറ്റീവ് ഹെഡ്‍: അഭിലാഷ് കരുണാകരൻ. ട്രാന്‍സ്‌ലേഷന്‍: ശ്രീജു. സബ്‌ടൈറ്റില്‍സ്: നന്ദലാൽ ആർ, കോസ്റ്റ്യൂം ഡിസൈനർ: രോഹിണി സജി.

Leave a Comment