Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു.

Written by: Cinema Lokah on 19 December

Once Upon A Time in Kayamkulam
Once Upon A Time in Kayamkulam

തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കായംകുളം ‘Once Upon A Time in Kayamkulam’ ന്റെ ചിത്രീകരണം ആരംഭിച്ചു.റൈസ് ഈസ്റ്റ് പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ച് അമീൻ ബാരിഫ് സംവിധാനം ചെയ്യുന്ന സീരീസ് പുതുവത്സരത്തിൽ മലയാളം, തമിഴ് ഭാഷകളിൽ പ്രേക്ഷകരിലേക്ക് എത്തും.

ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു നാട്ടിൻപുറം കോമഡി ത്രില്ലർ സീരിസായാണ് അണിയറയിൽ ഒരുങ്ങുന്നത്.കമ്മട്ടം, ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്നി ഹിറ്റ് സീരിസിന് ശേഷം ഉള്ള ZEE5 ഇന്റെ ഒറിജിനൽ സീരീസ് ആണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കായംകുളം – “Once Upon A Time in Kayamkulam”.

രാജേഷ് മാധവൻ,ഗൗതമി നായർ,അൻബുസെൽവൻ, സുഭാഷ്,വിൻസു റേച്ചൽ,രാകേഷ് ഉഷാർ,സാവിത്രി, വിജയ് സത്യ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്.

​ചിത്രീകരണം പുരോഗമിക്കുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം’ തമിഴിലും മലയാളത്തിലുമുള്ള ZEE5-ന്റെ ഒറിജിനൽ സീരിസിന്റെ പട്ടികയിലേക്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്. വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.

Leave a Comment