Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

വേനൽ മായവേ വാനിലായ് പൂമുകിൽ , ഒടിയങ്കം വീഡിയോ ഗാനം

Written by: Cinema Lokah on 2 December

Odiyangam Movie Song Venal Mayave Vanilaay Poomukil
Odiyangam Movie Song Venal Mayave Vanilaay Poomukil

സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ലിറിക്കൽ വീഡിയോ ഗാനം റിലീസായി. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് റിജോഷ് സംഗീതം പകർന്ന് നജീം അർഷാദ് ആലപിച്ച ” വേനൽ മായവേ വാനിലായ് പൂമുകിൽ…. എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയൻ്റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ആ കഥയുമായാണ് ‘ഒടിയങ്കം‘ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒടിയപുരാണത്തിന് പിന്നിൽ പ്രവർത്തിച്ച സുനിൽ സുബ്രഹ്മണ്യൻ തന്നെയാണ് ഒടിയങ്കത്തിൻ്റെയും അമരത്ത്.

Echo and Fire TV at Best Price
Venal Mayave Vanilaay Poomukil

സുനിൽ സുബ്രഹ്മണ്യൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ ഉടൻ തീയറ്ററുകളിലെത്തും. ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ,ഗോപിനാഥ്‌ രാമൻ, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവ്വഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാർ കെ പവിത്രൻ, ജയൻ പാലക്കൽ എന്നിവരുടേതാണ് വരികൾ. സംഗീതം-റിജോഷ്

പി.ആർ.ഒ- എഎസ് ദിനേശ്.

Leave a Comment