ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സവിൻ എസ് എ . ബ്ലോക്ക്ബസ്റ്റർ ഹിറ്റായി ഇപ്പോൾ പ്രദർശനം തുടരുന്ന വാഴ 2 എന്ന ചിത്രത്തിലൂടെയാണ് സവിൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്..
ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വിടും എന്നാണ് സൂചന. ജയസൂര്യ നായകനായ കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.


