Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ശിവകാർത്തികേയൻ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

Written by: Cinema Lokah on 9 January

Parasakthi Movie
Parasakthi Movie

ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ ക്ക് സെൻസർ ബോർഡ്, U/A സർട്ടിഫിക്കറ്റ് നൽകി. ചിത്രം നാളെ മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്.അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്.

തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ശിവകാർത്തികേയനും രവിമോഹനും അധർവും ശ്രീലീലയും കൊച്ചിയിൽ കോളേജ് പ്രൊമോഷനും പ്രെസ്സ് മീറ്റ് പരിപാടികളിലും കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു.

പരാശക്തിയുടെ മറ്റ്‌ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : ജി.വി. പ്രകാശ്, ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധാ കോങ്കര, അർജുൻ നദേശൻ, ആക്ഷൻ: സുപ്രീം സുന്ദർ , എഡിറ്റിംഗ്: സതീഷ് സുരിയ , കലാ സംവിധാനം: എസ്. അണ്ണാദുരൈ , നൃത്തസംവിധാനം: ബ്രിന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻ , സൗണ്ട് ഡിസൈൻ: സുരേൻ ജി. എസ്, അളഗിയകൂത്തൻ, പി ആർ ഓ : പ്രതീഷ് ശേഖർ.

Parashakti Movie New Release Date 10 January
Parashakti Movie New Release Date 10 January

Leave a Comment