Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

തിയേറ്ററിലും ഓറ്റിറ്റിയിലും ഒന്നാമനായി “ഓഫീസർ ഓൺ ഡ്യൂട്ടി” പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു

Written by: Cinema Lokah on 2 December

നെറ്റ്ഫ്ലിക്സിൽ വേൾഡ് വൈഡ് ഏഴാം സ്ഥാനത്തും ഇന്ത്യയിലും ഗൾഫിലും ഒന്നാം സ്ഥാനത്തെത്തി പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ് ഓഫീസർ ഓൺ ഡ്യൂട്ടി

ഓഫീസർ ഓൺ ഡ്യൂട്ടി ഓറ്റിറ്റിയിലും ഒന്നാമനായി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു

Officer On Duty Netflix Views
Officer On Duty Netflix Views

മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി അഞ്ചാം വാരത്തിലേക്കു കടക്കുമ്പോൾ തിയേറ്ററിലും ഓ റ്റി യിലും ഒരുപോലെ തരംഗംകുകയാണ്. മുപ്പത്തി അഞ്ചാം ദിവസത്തിലേക്ക് പിന്നിടുന്ന ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നാൽപ്പത്തി അഞ്ചിൽപ്പരം സ്‌ക്രീനുകളിൽ പ്രദർശന വിജയം നേടുകയാണ്. കഴിഞ്ഞ ദിവസം ഓഫീസർ ഓൺ ഡ്യൂട്ടി ഓ റ്റി റ്റി പ്ലാറ്റ്‌ ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസായിരുന്നു, റിലീസായ ആദ്യ ദിനം തന്നെ നെറ്ഫ്ലിക്സിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനം ഓഫീസർ ഓൺ ഡ്യൂട്ടി കരസ്ഥമാക്കി.

Echo and Fire TV at Best Price

നെറ്റ്ഫ്ലിക്സിൽ വേൾഡ് വൈഡ് ഏഴാം സ്ഥാനത്തും ഇന്ത്യയിലും ഗൾഫിലും ഒന്നാം സ്ഥാനത്തെത്തി പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഓ റ്റി യിൽ റിലീസ് ചെയ്തിട്ടും പൂർണ്ണമായും തിയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ചിത്രമായതിനാൽ പ്രേക്ഷകർ തിയേറ്ററുകളെയും നിറഞ്ഞ സദസ്സാക്കുന്നു. ഓ റ്റി റ്റി റിലീസ് ചെയ്ത ശേഷവും തിയേറ്ററിൽ കിട്ടുന്ന സ്വീകാര്യത പ്രേക്ഷകർ നൽകുന്ന ഏറ്റവും വലിയ അംഗീകാരമാണ് എന്ന് കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു.

നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഇന്ത്യയിൽ ഗ്രീൻ റൂം പ്രൊഡക്ഷൻസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ഫാർസ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണം നിർവഹിക്കുന്നത്.

‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Leave a Comment