Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

പാതിരാത്രി’ റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരേ പോലീസ് പിടിച്ചു; വീഡിയോ വൈറൽ..

Written by: Cinema Lokah on 2 December

Paathirathri Movie Promotions
Paathirathri Movie Promotions

നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” സിനിമയുടെ പ്രൊമോ വീഡിയോ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം തീറ്ററ്ററുകളിലെത്തിയ ക്രൈം ത്രില്ലർ ഡ്രാമ ചിത്രമായ പാതിരാത്രിയുടെ പ്രൊമോ വീഡിയോ ഇന്നലെ രാത്രിയോടെ തന്നെയാണ് നവ്യ നായരുടെ ഇൻസ്റ്റാഗ്രാം വഴി പങ്ക് വച്ചത്. “പാതിരാത്രി” സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടുറോഡിൽ വെച്ച് റീൽ ഷൂട്ട് ചെയ്യുന്ന നവ്യയെ പോലീസ് പിടിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭാഷണങ്ങളും ഒക്കെയാണ് ഈ പ്രൊമോ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ സ്പൂഫായും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

View this post on Instagram

A post shared by Navya Nair (@navyanair143)

Echo and Fire TV at Best Price

തീയേറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്ന സിനിമ ഒരു ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിൽ പൂർണ്ണമായും വിജയിച്ച ചിത്രം കൂടിയാണ്. ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരു കേസിനെ ചുറ്റിപറ്റിയുള്ള ദുരൂഹതകൾ അഭിമുഖീകരിക്കേണ്ടി വരുന്ന ജാൻസിയും ഹരീഷും ആ കേസിന്റെ കുരുക്കഴിക്കുന്നതാണ് പാതിരാത്രി സിനിമയുടെ കഥ. സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ആൻ അഗസ്റ്റിൻ, ആത്മീയ രാജൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, അച്യുത് കുമാർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ച ക്രൈം ഡ്രാമ ത്രില്ലർ ഗണത്തിൽ പെട്ട ചിത്രം ഗംഭീരമായ തീയേറ്റർ എക്സ്പീരിയൻസ് ആണ് പ്രേക്ഷകർക്ക് നൽകുന്നത് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള അഭിപ്രായം.

ജേക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. ഷാജി മാറാടിന്റേതാണ് തിരക്കഥ. ഷഹ്നാദ് ജലാൽ ക്യാമറയും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

Leave a Comment