Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ഭാരതീയ ചിത്രകലയുടെ കുലഗുരു രാജാ രവിവർമ്മയുടെ ജീവിതത്തെ ആസ്പദമാക്കി മ്യൂസിക്കൽ ആൽബം പ്രണാമം പ്രകാശനം നടന്നു

Written by: Cinema Lokah on 2 December

PRANAMAM A Musical Tribute to the Legendary Artist Raja Ravi Varma
PRANAMAM A Musical Tribute to the Legendary Artist Raja Ravi Varma

ഭാരതീയ ചിത്രകലയുടെ കുലഗുരു രാജാ രവിവർമ്മയുടെ ജീവിതത്തെ ആസ്പദമാക്കി സൂര്യാംശു ക്രിയേഷൻസിൻ്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മിച്ച് പ്രശസ്ത ചിത്രകാരൻ എസ് എൻ ശ്രീപ്രകാശ് സംവിധാനം ചെയ്ത “പ്രണാമം ” സംഗീത ആൽബം പ്രകാശിതമായി.

പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

Echo and Fire TV at Best Price

രാജാ രവിവർമ്മയുടെ ജനനവും കിളിമാനൂർ കൊട്ടാരത്തിലെ അന്ത്യനിമിഷങ്ങളും ഒപ്പം ചിത്രശാലയിലും കൊട്ടാരക്കെട്ടിലും ഇപ്പോഴും നിറഞ്ഞുനില്ക്കുന്ന മഹാനായ ചിത്രകാരൻ്റെ അദൃശ്യ സാന്നിധ്യം അദ്ദേഹത്തിൻ്റെ പിൻതലമുറക്കാരനും സംഗീതജ്ഞനുമായ കിളിമാനൂർ രാമവർമ്മ തമ്പുരാൻ്റെ ഇരട്ട വേഷത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു. ഈ ദൃശ്യകാവ്യത്തിൽ കിളിമാനൂർ രാമവർമ്മ തമ്പുരാന് പുറമെ മായാ കെ വർമ്മ, വി കെ കൃഷ്ണകുമാർ, കല്ലറ മുരളി, മാസ്റ്റർ അക്ഷിത് എന്നിവരും കഥാപാത്രങ്ങളാകുന്നു.

ചരിത്ര പ്രസിദ്ധമായ കിളിമാനൂർ കൊട്ടാരത്തിൻ്റെ ശില്പസൗന്ദര്യവും കൊട്ടാര പരിസരത്തെ കാവുകളുടെ ഹരിതഭംഗിയും ഈ സംഗീതശില്പത്തെ മനോഹരമായൊരു ദൃശ്യവിരുന്നാക്കി മാറ്റിയിരിക്കുന്നു.

ബാനർ- സൂര്യാംശു ക്രിയേഷൻസ്, നിർമ്മാണം- വി കെ കൃഷ്ണകുമാർ, സംവിധാനം – എസ് എൻ ശ്രീപ്രകാശ്, ഛായാഗ്രഹണം എഡിറ്റിംഗ് – അയ്യപ്പൻ എൻ, ഗാനരചന – മായ കെ വർമ്മ, സംഗീതം, ആലാപനം – രാമവർമ്മ തമ്പുരാൻ (കിളിമാനൂർ കൊട്ടാരം), മിക്സിംഗ്,മാസ്റ്ററിംഗ് – രാജീവ് ശിവ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), കല- എസ് എൻ ശ്രീപ്രകാശ്, ലിജിൻ സി ബാബു, വിപിൻ വിജയകുമാർ, ചമയം – സിനിലാൽ, വിഷ്ണു, പ്രീതി, കീബോർഡ് & റിഥം – രാജീവ് ശിവ, ഇലക്ട്രിക് ഗിറ്റാർ, അക്കോസ്റ്റിക് ഗിറ്റാർ, ബേയ്സ് ഗിറ്റാർ – സുധേന്ദു രാജ്, അസ്സോസിയേറ്റ് ക്യാമറ – പ്രജിത്ത്, സ്റ്റിൽസ് – അരുൺ വിശ്വൽ, ലൈറ്റ് യൂണിറ്റ് – എ സി എ ഫിലിംസ്, അരുൺലാൽ, അനീഷ്, വിവേക്, വിഷ്ണു, ഡ്രോൺ – രാഹുൽ കൃഷ്ണ, എ ഐ – യുഹബ് ഇസ്മയിൽ, വി എഫ് എക്സ്- ജയൻ കീഴ്പേരൂർ, പോസ്റ്റർ ഡിസൈൻ- പ്രവീൺ ആറ്റിങ്ങൽ, പി ആർ ഓ – അജയ് തുണ്ടത്തിൽ ……

Leave a Comment