Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി.അബ്ദുൾ നാസര്‍ നിര്‍മ്മിച്ച ലൗ എഫ് എം ഒ ടിടിയിൽ എത്തി

Written by: പി ആർ സുമേരൻ on 16 January

Watch Love FM Malayalam Movie Online
Watch Love FM Malayalam Movie Online

രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി.അബ്ദുൾ .നാസര്‍ നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമായി ഒരുക്കിയ ‘ലൗ എഫ് എം’ മനോരമ മാക്സിലൂടെ റിലീസായി. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. യുവനടന്മാരില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ഈ ചിത്രത്തില്‍ നായകന്‍റെ കൂട്ടാളികളായി വരുന്നു.

ഒരു ടീമായി ഇവര്‍ വെള്ളിത്തിരയില്‍ എത്തുന്നതും ചിത്രത്തിന്‍റെ പുതുമയാണ്. സിനില്‍ സൈനുദ്ദീന്‍ പ്രതിനായകവേഷത്തില്‍ എത്തുന്നു. ഏതൊരു മലയാളികളുടെയും ഗൃഹാതുര ഓര്‍മ്മയായി മാറിയ റേഡിയോ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായി മാറുകയാണ്. ഒരു വികാരമായി റേഡിയോ നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളും ഒക്കെ ചിത്രത്തില്‍ ഒപ്പിയെടുക്കുന്നു. ആ മനോഹരമായ റേഡിയോകാലം ലൗ എഫ് എമ്മില്‍ പുനര്‍ജനിക്കുകയാണ്. പ്രണയമാണ് പ്രമേയമെങ്കിലും പൊതുവെ മലയാള സിനിമയില്‍ ആവിഷ്ക്കരിച്ചുവന്ന പ്രണയചിത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ലൗ എഫ് എം. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് അവതരിപ്പിക്കുന്നത്. ജാനകി കൃഷ്ണന്‍ , മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാര്‍. പ്രണയഗാനം ഉള്‍പ്പെടെ അഞ്ച് ഗാനങ്ങളും ചിത്രത്തിലുണ്ട്.

അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍, ജിനോ ജോണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്,നിര്‍മ്മല്‍ പാലാഴി, ദേവന്‍, മാമുക്കോയ, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ സുഗത, ശശി കലിംഗ, സാജു കൊടിയന്‍, ബിറ്റോ, ആലങ്കോട് ലീലാകൃഷ്ണന്‍, അബു വളയംകുളം, വിജയന്‍ കോഴിക്കോട്, ജെയിംസ് ഏലിയ, ബോബന്‍ ആലമ്മൂടന്‍, അഷറഫ് ഗുരുക്കള്‍, ആനന്ദ് കോഴിക്കോട്, സിനില്‍ സൈനുദ്ദീന്‍, അല്‍ക്കു, സച്ചിന്‍, വിനോഷ്, ആകാശ് ദേവ്, സുബീഷ് ഭാസ്ക്കര്‍, ദിലീപ് പൊന്നാനി, ഹരിദാസ് പൊന്നാനി, ഷബിന്‍, അഡ്വ. നിഖില്‍, ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, അഞ്ചു,നീനാകുറുപ്പ്, ദിവ്യ, അഞ്ജലി, ശ്രീക്കുട്ടി, ഡോ.ഉമ, കൂബ്ര, ഐറിന്‍, ആഷ്ലി, ബേബി അനശ്വര, ബേബി പിങ്കി ,എന്നിവരാണ് അഭിനേതാക്കള്‍.

ബാനര്‍-ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം-ബെന്‍സി നാസര്‍, സംവിധാനം-ശ്രീദേവ് കപ്പൂര്‍,രചന-സാജു കൊടിയന്‍, പി.ജിംഷാര്‍, ഛായാഗ്രഹണം – സന്തോഷ് അനിമ, ഗാനരചന- കൈതപ്രം, ആലങ്കോട് ലീലാകൃഷ്ണന്‍, ഒ.എം.കരവാരക്കുണ്ട്, ഉണ്ണികൃഷ്ണന്‍ വാര്യര്‍, സംഗീതം – കൈതപ്രം വിശ്വനാഥന്‍, അഷ്റഫ് മഞ്ചേരി, പ്രദീപ് സാരണി, പശ്ചാത്തല സംഗീതം-ഗോപിസുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, പ്രൊ.എക്സിക്യൂട്ടീവ് വിനോഷ് കൈമള്‍, എഡിറ്റിങ്- ലിജോ പോള്‍, ആര്‍ട്ട് ഡയറക്ടര്‍ – രഞ്ജിത് കോത്തേരി, കോസ്റ്റ്യും – കുമാര്‍ എടപ്പാള്‍, മേക്കപ്പ് – മനോജ് അങ്കമാലി, കൊറിയോഗ്രാഫി – അരുണ്‍ നന്ദകുമാര്‍, ആക്ഷന്‍ ഡയറക്ടര്‍ – അഷ്റഫ് ഗുരുക്കള്‍ , അസോ. ഡയറക്ടര്‍സ് – സന്തോഷ് ലാല്‍ അഖില്‍ സി തിലകന്‍, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

പിആര്‍ഒ – പി ആര്‍ സുമേരന്‍

Leave a Comment