Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ ലൊക്കേഷൻ സന്ദർശിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

Written by: Cinema Lokah on 21 December

Mammootty at Im game Movie Location
Mammootty at Im game Movie Location

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” ലൊക്കേഷനിൽ സന്ദർശനം നടത്തി മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പൊൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ സെറ്റിൽ എത്തിയ മമ്മൂട്ടി, സംവിധായകൻ നഹാസ് ഹിദായത്ത്, സംഘട്ടന സംവിധായകരായ അൻപറിവ്‌ മാസ്റ്റേഴ്സ്, മിഷ്കിൻ, കായദു ലോഹർ , സംയുക്ത വിശ്വനാഥൻ, എന്നിവരുമായും സംവദിക്കുകയും കുറച്ചു സമയം സെറ്റിൽ ചിലവിടുകയും ചെയ്തു. സെറ്റിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.

നേരത്തെ ചിത്രത്തിലെ ദുൽഖർ സൽമാൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു. ആരാധകരെയും സിനിമാ പ്രേമികളേയും ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളുടെ പോസ്റ്ററുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഐ ആം ഗെയിം”. മലയാള സിനിമാ പ്രേമികൾ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘ഐ ആം ഗെയിം’.

ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഒരുങ്ങുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ്‌ മാസ്റ്റേഴ്സ് ആണ് “ഐ ആം ഗെയിം” നു വേണ്ടി സംഘട്ടനം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന ആക്ഷൻ ഹിറ്റിന് ശേഷം അൻപറിവ്‌ ടീം വീണ്ടും നഹാസിനൊപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ലൈൻ പ്രൊഡ്യൂസർ – ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഹെഡ് – സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ

പിആർഒ- ശബരി

Megastar Mammootty visited the location of Dulquer Salmaan starrer “I’m Game”. Mammootty, who reached the sets of the film, which is currently shooting, interacted with director Nahas Hidayat, action directors Anpariv Masters, Mishkin, Kayadu Lohar and Samyukta Viswanathan and spent some time on the set.

Leave a Comment