Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

പി ഡബ്ള്യു ഡി , മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമ റിലീസായി

Written by: അജയ് തുണ്ടത്തിൽ on 2 December

വലിച്ച് നീട്ടി വെറുപ്പിച്ചില്ല….. പറഞ്ഞ രാഷ്ട്രീയം ചെറുതും അല്ല….. മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമ റിലീസായി

ഒടിടി മിനി ഫീച്ചർ സിനിമ പി ഡബ്ള്യു ഡി സൈനപ്ലേയിൽ ലഭ്യമാണ്

PWD Proposal Wedding Divorce
PWD – Proposal Wedding Divorce

വിവാഹത്തിനു ശേഷം യുകെയിലേക്ക് ഭാര്യയോടൊപ്പം പോകാനായി, ഇന്ത്യൻ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയുന്ന ഡേവിസും ഐലീനും എന്ന രണ്ട് കേന്ദ്ര കഥാപാത്രങ്ങൾ. പക്ഷേ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വധു ആയ ഐലീൻ അവരുടെ മാര്യേജ് സെർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണമെന്ന ആവശ്യം മുന്നോട്ടു വെയ്ക്കുന്നു. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുമെങ്കിലും ഇന്ത്യയുടെ കുടുംബ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന ഒരു വിപ്ലവകരമായ ആശയം ആണ് “പി ഡബ്ള്യു ഡി” എന്ന ചിത്രം കൊണ്ടുവന്നത്.

Echo and Fire TV at Best Price

കോൺവെർസേഷണൽ ഡിബേറ്റ് എന്ന മലയാളത്തിൽ അധികം പരിചയിച്ചിട്ടില്ലാത്ത ഒരു ജോണർ ആണ് സിനിമയ്ക്ക് ഉള്ളത്. ഊട്ടിയിലെ മനോഹരമായ ഒരു ബംഗ്ലാവും അതിൻ്റെ പരിസരത്തുമാണ് കഥ നടക്കുന്നത് . ബ്രിട്ടീഷ് ഓസ്‌ട്രേലിയൻ സിനിമാട്ടോഗ്രാഫർ സൂസൻ ലംസഡൻ ആദ്യമായി ചെയുന്ന ഇന്ത്യൻ സിനിമ കൂടിയാണ് “പി ഡബ്ള്യു ഡി”. ചിത്രത്തിൻ്റെ പ്രധാന ആകർഷണവും കളർഫുൾ വിഷുൽസ് തന്നെയാണ്. “ഐ ആം കാതലൻ” , “ജയ് മഹേന്ദ്രൻ” തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സിദ്ധാർത്ഥ പ്രദീപ് ആൺ സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ ആസ്വാദ്യത ഉയർത്തുന്നതിൽ സിദ്ധാർത്ഥ പ്രദീപിൻ്റെ മ്യൂസിക് വളരെയധികം സഹായിക്കുന്നുണ്ട്.

മാറുന്ന കാലഘട്ടത്തിൽ ഒരു ആശയം രസകരമായി അവതരിപ്പിക്കാൻ, രണ്ടര മണികൂർ ദൈർഘ്യം വലിച്ചു നീട്ടേണ്ട ആവശ്യമില്ല എന്ന് സംവിധായകനും എഴുത്തുകാരനുമായ ജോ ജോസഫ് സിനിമയുടെ പ്രാരംഭഘട്ടത്തിൽ തന്നെ തീരുമാനിച്ചിരുന്നു. ഒരു മണിക്കൂറ് ദൈർഘ്യം ആണ് ചിത്രത്തിനുള്ളത്.. മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമ കൂടിയാണ് “പി ഡബ്ള്യു ഡി”.
ശ്യാം ശശിധരൻ്റെ പുതുമയുള്ള എഡിറ്റിംഗ് പാറ്റേൺ സിനിമയുടെ ഒഴുക്കിനെ വളരെ സഹായിക്കുന്നുണ്ട്.

വളരെ പുതുമ തോന്നുന്ന ഒരു ലൊക്കേഷൻ സെറ്റിങ്ങിന് ഇന്ത്യൻ നാഷണൽ അവാർഡ് വിന്നർ ആയ സൗണ്ട് ഡിസൈനർ സിനോയ് ജോസഫ് വിന്യസിച്ചിരിക്കുന്ന സൗണ്ട് ഡിസൈനും മികച്ചതാണ്. കളറിംഗ് നിർവ്വഹിച്ചിരിക്കുന്നത് സ്റ്റേറ്റ് അവാർഡ് വിന്നർ ലിജു പ്രഭാകറാണ്. അജയ് തുണ്ടത്തിലാണ് ചിത്രത്തിൻ്റെ പിആർഓ.

പി ഡബ്ള്യു ഡി സംസാരിക്കുന്ന വിഷയം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുമെന്ന് കരുതാൻ സാധിക്കില്ല. ചില സീനുകളിലെ സംഭാഷണങ്ങൾ ഹാസ്യാത്മകം ആണെങ്കിലും വളരെ കുറച്ചുപേരെ എങ്കിലും അത് അലോസരപ്പെടുത്താൻ സാധ്യതയുണ്ട്. പുതുമുഖം ആയ സുഹാസ് വിഷ്ണു അവതരിപ്പിച്ച ടോണി മത്തങ്ങാപറമ്പിൽ എന്ന കഥാപാത്രം വളരെ മികച്ച പ്രകടനം ആയിരിന്നു എന്ന സോഷ്യൽ മീഡിയയിൽ കമൻ്റുകൾ വരുന്നു എങ്കിലും, ആ കഥാപാത്രം മറ്റു ചിലരെ പ്രകോപനപരമായി അലോസരപ്പെടുത്തി എന്നും കമൻ്റുകളിൽ നിന്ന് മനസിലാക്കാം. സിനിമ, വിവാഹം, മൈഗ്രേഷൻ, മതം, അങ്ങനെ പലതിനെയും പരാമർശിച്ചും വിമർശിച്ചും ആണ് സിനിമ മുന്നേറുന്നതും അവസാനിക്കുന്നതും. പി ഡബ്ള്യു ഡി സൈനപ്ലേയിൽ ലഭ്യമാണ്………

Leave a Comment