Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

പ്രേക്ഷകർ ഏറ്റെടുത്ത് ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ അങ്കം അട്ടഹാസം ട്രയിലർ

Written by: അജയ് തുണ്ടത്തിൽ on 2 December

Angam Attahasam Trailer
Angam Attahasam Trailer

തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക പ്രമേയമാക്കിയ ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ അങ്കം അട്ടഹാസം ട്രയിലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി (USA) എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ ട്രയിലർ മോഹൻലാൽ, സുരേഷ് ഗോപി,കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജു വാര്യർ, മമിതാ ബൈജു, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.

Echo and Fire TV at Best Price

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒപ്പം നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു.
പുതുമുഖം അംബികയാണ് നായികയാകുന്നത്. തിരുവനന്തപുരത്ത് ചിത്രീകരിച്ച ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.

Angam Attahasam | Official Trailer

ബാനർ – ട്രിയാനി പ്രൊഡക്ഷൻസ്, രചന, സംവിധാനം – സുജിത് എസ് നായർ, നിർമ്മാണം – അനിൽകുമാർ ജി, സാമുവൽ മത്തായി (USA), ഛായാഗ്രഹണം – ശിവൻ എസ് സംഗീത്, എഡിറ്റിംഗ് – പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞാറമൂട്, സംഗീതം – ശ്രീകുമാർ വാസുദേവ്, അഡ്വ ഗായത്രി നായർ, ഗാനരചന – ഡസ്റ്റൺ അൽഫോൺസ്, ഗായിക – ഇന്ദ്രവതി ചൗഹാൻ (പുഷ്പ ഫെയിം), കല- അജിത് കൃഷ്ണ, ചമയം – സൈജു നേമം, കോസ്റ്റ്യും – റാണ പ്രതാപ്, പശ്ചാത്തല സംഗീതം – ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി ബിനോയ് ബെന്നി, ഡിസൈൻസ് – ആൻ്റണി സ്റ്റീഫൻ, സ്റ്റിൽസ് – ജിഷ്ണു സന്തോഷ്

പി ആർ ഓ – അജയ് തുണ്ടത്തിൽ

Leave a Comment