Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

മദ്രാസി , സെപ്റ്റംബർ 5ന് തിയേറ്ററുകളിലേക്ക് – ശിവകാർത്തികേയൻ, ബിജു മേനോൻ

Written by: Cinema Lokah on 2 December

Madharasi Release Date
Madharasi Release Date

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ, ബിജു മേനോൻ ചിത്രം “മദ്രാസി” : സെപ്റ്റംബർ 5ന് തിയേറ്ററുകളിലേക്ക്

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസി ലോകവ്യാപകമായി സെപ്റ്റംബർ 5ന് തിയേറ്ററുകളിലേക്കെത്തും. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്ബ്സ് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ ബിജു മേനോനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശിവകാർത്തികേയന്റെ ഇരുപത്തി മൂന്നാമത്തെയും ബിജുമെനൊന്റെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. ശ്രീലക്ഷ്മി മൂവീസ് ആണ് മദ്രാസിയുടെ നിർമ്മാണം നിർവഹിക്കുന്നത്. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Echo and Fire TV at Best Price

അമരന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനുശേഷം ഒരുങ്ങുന്ന ശിവകാർത്തികേയൻ ചിത്രം മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ , പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്

Leave a Comment