Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ലർക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി, എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്നു

Written by: Cinema Lokah on 3 December

Lurk Malayalam Movie Poster
Lurk Malayalam Movie Poster

സൈജു കുറുപ്പ്,അജു വർഗ്ഗീസ്, ടി ജി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലർക്ക്‘ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ പാർത്ഥിപൻ,മലയാളത്തിലെ ഇരുപതോളം സംവിധായകർ ചേർന്നാണ് ലർക്ക് എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ അവരുടെ
സാമൂഹ്യ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചത്.

വളരെ കാലികപ്രാധാന്യമുളള വിഷയമാണ് എം എ നിഷാദ് ‘ലർക്കി’ലൂടെ പറയുന്നത്. പതിയിരിക്കുക എന്നർത്ഥം വരുന്ന ഇംഗ്ളീഷ് വാക്കായ ‘ലർക്ക്’ ഇതിനോടകം തന്നെ ഈ പേരു കൊണ്ട് ചർച്ചയായിട്ടുണ്ട്. പ്രശാന്ത് അലക്സാണ്ടർ, എം.എ.നിഷാദ്,ജാഫർ ഇടുക്കി,സുധീർ കരമന,പ്രശാന്ത് മുരളി, വിജയ് മേനോൻ,സജി സോമൻ,ബിജു സോപാനം,സോഹൻ സീനുലാൽ,വിനോദ് കെടാമംഗലം,കുമാർ സുനിൽ,രെജു ശിവദാസ്,ബിജു കാസിം,ഫിറോസ് അബ്ദുളള,അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോക്ടർ സജീഷ്,റഹീം മാർബൺ,അനുമോൾ, മഞ്ജു പിളള, മുത്തുമണി,സരിത കുക്കു,സന്ധ്യാ മനോജ്, സ്മിനു സിജോ,രമ്യാ പണിക്കർ,ബിന്ദു പ്രദീപ്,നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി,ബീനാ സജി കുമാർ,ഭദ്ര തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

Echo and Fire TV at Best Price

തിരക്കഥ സംഭാഷണം- ജുബിൻ ജേക്കബ്, ഛായാഗ്രഹണം- രജീഷ് രാമൻ, എഡിറ്റിംഗ്-വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം- പ്രകാശ് അലക്സ്, ഓഡിയോഗ്രാഫി- ഗണേശ് മാരാർ, സംഗീതം-മിനീഷ് തമ്പാൻ, ഗാനരചന-മനു മഞ്ജിത്ത്, ഗായകർ-സുധീപ് കുമാർ,നസീർ മിന്നലെ, എം.എ നിഷാദ്, സൗണ്ട് ഡിസൈൻ- ജുബിൻ രാജ്, പ്രൊഡക്ഷൻ കൺട്രോളർ- എസ്.മുരുകൻ

കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ്-സജി കാട്ടാക്കട, കോസ്റ്റ്യൂംസ്-ഇർഷാദ് ചെറുകുന്ന് , അസ്സോസിയേറ്റ് ഡയറക്ടർ-ഷെമീർ പായിപ്പാട്,ഫിനാൻസ് കൺട്രോളർ-നിയാസ് എഫ്.കെ,ഗ്രാഫിക്സ്-ഷിറോയി ഫിലിം സ്റ്റുഡിയോ LLC, വിതരണം-മാൻ മീഡിയ,സ്റ്റുഡിയോ- ചിത്രാഞ്ജലി,ഡോൾബി അറ്റ്മോസ്-ഏരീസ് വിസ്മയ,സ്റ്റിൽസ്- അജി മസ്കറ്റ്, ഡിസൈൻ-യെല്ലോ ടൂത്ത്സ്,മാർക്കറ്റിംഗ്-ടാഗ് 360

പി ആർ ഒ – എ എസ് ദിനേശ്.

Summery – ‘Lurk’ directed by M A Nisad, is officially selected for 7th Vindhya International Film Festival, Madhyapradesh. The festival will be conducted from 29 Jan to 31 Jan 2026.

Lurk Movie First Look Poster
Lurk Movie First Look Poster

Leave a Comment