Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ചിത്രം; ‘ലോക-ചാപ്റ്റർ 2’ ടോവിനോ നായകൻ

Written by: Cinema Lokah on 2 December

Lokah Chapter 2
Lokah Chapter 2

ദുൽഖർ സൽമാൻ പ്രൊഡക്ഷൻ ഹൌസ് വേഫെറർ ഫിലിംസിന്റെ ഇൻഡസ്ട്രിയൽ ഹിറ്റ് സിനിമ ‘ലോക – ചാപ്റ്റർ 1: ചന്ദ്ര‘ ക്ക്‌ രണ്ടാം ഭാഗം വരുന്നു. ചാപ്റ്റർ 2 സിനിമയുടെ അന്നൗൺസ്‌മെന്റ് നടത്തിയത് ചാത്തനായി എത്തിയ ടോവിനോയും ചാർളി എന്ന കഥാപാത്രമായി എത്തിയ ദുൽഖറും ചേർന്നാണ്. ഇരുവരും ചേർന്നുള്ള വീഡിയോയിലൂടെ ആണ് സെക്കന്റ്‌ പാർട്ട്‌ അന്നൗൺസ് ചെയ്തത്.

When Legends Chill: Michael x Charlie | Lokah 2

അഞ്ചാം ആഴ്ചയും 275 സ്‌ക്രീനിൽ നിറഞ്ഞു പ്രദർശിപ്പിക്കുന്ന ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ ഇതിനകം 275 കോടി കടക്കുകയും 300 കോടിയിലേക്ക് അടുക്കുകയും ചെയ്യുന്ന ആഘോഷത്തിനിടയിലാണ് പുതിയ സിനിമയുടെ വിവരം ആരാധകരിലേക്ക് എത്തിയത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ രണ്ടു കാമിയോ റോളുകളിൽ എത്തിയവരാണ് ടോവിനോയും ദുൽഖർ സൽമാനും. ചാത്തനായും ചാർളിയായും നിറഞ്ഞാടിയ ഇരുവരും ആരാധകർ കാത്തിരുന്ന വിവരം വീഡിയോ വഴി അറിയിക്കുകയായിരുന്നു.

Echo and Fire TV at Best Price
Michael X Charlie
Michael X Charlie

Leave a Comment