Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

L366 മോഹൻലാൽ – തരുൺ മൂർത്തി ചിത്രം തൊടുപുഴയിൽ

Written by: Cinema Lokah on 23 January

Advertisements
L366
L366

“തുടരും” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. കലൂർ ഐപ്പ് മെമ്മോറിയൽ സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ, തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി ഫസ്റ്റ് ക്ലാപ്പടിച്ചു. ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഒരു ഇടവേളക്കു ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മീരാ ജാസ്മിൻ നായികയാവുന്നു.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, വിഷ്ണു.ജി. വാര്യർ, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, സജീവൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്. ഇഷ്ക്ക് ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവി തിരക്കഥ സംഭാഷണമെഴുതുന്നു.

Advertisements

ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജെയ്ക്ക് ബിജോയ്സ് സംഗീതം പകരുന്നു. കോ-ഡയറക്ഷൻ -ബിനു പപ്പു,എഡിറ്റിങ്- വിവേക് ​​ഹർഷൻ , പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-മഷർ ഹംസ,മേക്കപ്പ്- റോണക്സ് സേവ്യർ. സ്റ്റിൽസ്-അമൽ സി സദർ,ശബ്ദസംവിധാനം -വിഷ്ണു ഗോവിന്ദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-മിറാഷ് ഖാൻ,അസ്സോസ്സിയേറ്റ് ഡയറക്ടർ-അനസ് വി,പ്രൊഡക്ഷൻ മാനേജർ-ജോമോൻ ജോയ് ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-എസ്സാ കെ എസ്തപ്പാൻ

ലോക്കേഷൻസ്- തൊടുപുഴ,ശബരിമല, ഹൈദ്രാബാദ്, വിതരണം-സെൻട്രൽ പിക്‌ചേഴ്‌സ്. ഒരു റിയലിസ്റ്റിക്ക് ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ഒരു സബ്ബ് ഇൻസ്പക്ടറുടെ ജീവിതത്തിലെ സംഭവബഹുലമായ സംഘർഷഭരിതമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്നു.

പി ആർ ഒ-എ എസ് ദിനേശ്.

L366 Movie
L366 Movie
Advertisements

Leave a Comment