Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം ‘എൽ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന് തിയേറ്ററുകളിലേക്ക്

Written by: Cinema Lokah on 2 December

L Jagadamma 7th Class B Movie
L Jagadamma 7th Class B Movie

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “എൽ ജഗദമ്മ എഴാം ക്ലാസ് ബി” മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും. ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു. എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം.

സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സിനിമയായ എൽ ജഗദമ്മ ഏഴാം ക്ലാസ് ബിയിൽ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Echo and Fire TV at Best Price

എൽ ജഗദമ്മ ഏഴാം ക്ലാസ് ബി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : അനിൽ നായർ, സംഗീത സംവിധാനം : കൈലാസ് മേനോൻ,ലിറിക്സ് : ബി ഹരിനാരായണൻ, എഡിറ്റർ: ഷൈജൽ, പ്രൊഡക്ഷൻ കൺട്രോളർ : ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റെജിവാൻ അബ്ദുൽ ബഷീർ, ആർട്ട് ഡയറക്ടർ : രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്: കുമാർ എടപ്പാൾ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ,ടൈറ്റിൽ കാലിഗ്രാഫി: നാരായണ ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനിങ്: ജയറാം രാമചന്ദ്രൻ, പി ആർ ഓ: പ്രതീഷ് ശേഖർ.

Leave a Comment