Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

കൃഷാന്ദ് ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ “കോമള താമര” വീഡിയോ ഗാനം പുറത്ത്

Written by: Cinema Lokah on 25 January

Advertisements
Rajisha Vijayan Video Song
Rajisha Vijayan Video Song

സംവിധായകൻ കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ “കോമള താമര”എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. നേരത്തെ ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്യുകയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നടി രജിഷാ വിജയൻ ആദ്യമായി നൃത്തം ചെയ്യുന്നു എന്ന പ്രത്യേകതയുമായി എത്തിയ ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകർ ആഘോഷിക്കുകയാണ്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്.

Advertisements

നടൻ സഞ്ജു ശിവറാമും “കോമള താമര” ഗാനത്തിൽ രജിഷക്കൊപ്പം ചുവടു വെക്കുന്നുണ്ട്. വർക്കി ഈണം നൽകിയ ഗാനം രചിച്ചത് അനിൽ ലാൽ, ആന്ദ്രേ എന്നിവർ ചേർന്നാണ്. മലയാളം, തമിഴ് വരികളും റാപ്പും ഗാനത്തിന്റെ ഭാഗമാണ്. പ്രണവം ശശി ആണ് ഗാനം ആലപിച്ചത്. അനിൽ ലാൽ, ആന്ദ്രേ എന്നിവരാണ് യഥാക്രമം ഗാനത്തിലെ മലയാളം, തമിഴ് റാപ്പ് ആലപിച്ചത്. നേരത്തെ ചിത്രത്തിന്റെ ടീസറും പുറത്തു വന്നിരുന്നു. തദ്ദേശീയമായ പശ്‌ചാത്തലത്തിൽ, സയൻസ് ഫിക്ഷന്റെ ഏറെ മാഡ്‌നെസ്സ് നിറഞ്ഞ ഒരു അവതരണ ശൈലിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നതെന്ന് ആണ് ടീസർ കാണിച്ചു തന്നത്. ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ മൂഡ് നിലനിർത്തുന്ന ചിത്രത്തിന്, അന്താരാഷ്ട്ര സിനിമകളുടെ നിലവാരമുള്ള ദൃശ്യഭാഷയാണുള്ളത് എന്നതും ടീസറിൽ നിന്ന് വ്യക്തമാണ്. ഏറെ വ്യത്യസ്തമായ മേക്കിങ് ശൈലിയും കഥ പറച്ചിൽ രീതിയും ആണ് ചിത്രത്തിന്റേത് എന്ന സൂചനയാണ് ടീസർ നൽകുന്നത്

വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങിയിരുന്നു. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്ടതമായ കഥാലോകം ആണ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നതെന്നും, ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും എന്നും ആണ് റിപ്പോർട്ട്.

രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്. സാരേഗാമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. സൂരജ് സന്തോഷ്, ഇന്ദുലേഖ, ജെമൈമ, ഫെജോ, എം സി കൂപ്പർ എന്നിവർ ചിത്രത്തിലെ മറ്റു ഗാനങ്ങളുടെ ഭാഗമാണ്. ചിത്രം ഫെബ്രുവരി റിലീസായി തിയേറ്ററുകളിലെത്തും.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, എഡിറ്റർ-കൃഷാന്ദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, പിആർഒ- ശബരി

Komala Thamara Video Song
Komala Thamara Video Song
Advertisements

Leave a Comment