Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

മാത്യു തോമസ് നായകനാകുന്ന റൊമാന്റിക് സസ്പെൻസ് ത്രില്ലർ നൈറ്റ് റൈഡേഴ്സിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ടി സീരീസ്

Written by: Cinema Lokah on 2 December

Night Riders Movie Audio Rights With T-Series
Night Riders Movie Audio Rights With T-Series

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” എന്ന ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സ് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്പനിയായ ടി സീരീസ് സ്വന്തമാക്കി. യാക്ക്സൻ ഗാരി പെരേര, നേഹ എസ്. നായർ എന്നിവരാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. മലയാള സിനിമയിലെ  പ്രമുഖ ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റൊമാന്റിക് സസ്പെൻസ് ത്രില്ലർ ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്”  രചിച്ചിരിക്കുന്നത്  പ്രേക്ഷകപ്രീതി നേടിയ “പ്രണയവിലാസം” എന്ന ചിത്രത്തിൻ്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമ്മാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായകനായി എത്തുന്നത് യുവതാരം മാത്യു തോമസ് ആണ്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം. സെപ്റ്റംബർ മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും.

Echo and Fire TV at Best Price

നെല്ലിക്കാംപോയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. മാത്യു തോമസ് കൂടാതെ,  മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

മികച്ച സാങ്കേതിക സംഘമാണ് ഈ ചിത്രത്തിനായി അണിനിരന്നിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ബിജേഷ് താമി, ഛായാഗ്രഹണം- അഭിലാഷ് ശങ്കർ, എഡിറ്റർ- നൗഫൽ അബ്ദുള്ള, മ്യൂസിക്- യാക്ക്സൻ ഗാരി പെരേര, നേഹ എസ്. നായർ, സംഘട്ടനം – കലൈ കിങ്സ്റ്റൻ, സൗണ്ട് ഡിസൈൻ – വിക്കി, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, വസ്ത്രാലങ്കാരം – മെൽവി ജെ, വി എഫ് എക്സ് – പിക്റ്റോറിയൽ എഫ് എക്സ്, മേക്കപ്പ് – റോണക്സ് സേവ്യർ, ആർട്ട് ഡയറക്റ്റർ – നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഫിലിപ്പ് ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ – ഡേവിസൺ സി ജെ,  മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്സ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് : സിഹാർ അഷ്‌റഫ്, പോസ്റ്റർ ഡിസൈൻ : എസ് കെ ഡി.

Leave a Comment