Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം കാന്തയിലെ “കാർമുകിൽ” ഗാനം പുറത്ത്

Written by: Cinema Lokah on 2 December

Lyrics Of Karmugil Kannazhago Song
Lyrics Of Karmugil Kannazhago Song

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” യിലെ പുതിയ ഗാനം പുറത്ത്. “കാർമുകിൽ” എന്ന വരികളോടെ ആരംഭിക്കുന്ന ഈ പ്രണയ ഗാനം ആലപിച്ചത് പ്രദീപ് കുമാർ, വരികൾ രചിച്ചത് ശിവം എന്നിവരാണ്. ഝാനു ചന്റർ ഈണം പകർന്ന ഗാനത്തിൻ്റെ കോ കമ്പോസർ ശിവം. ദീപിക കാർത്തിക് കുമാർ, സെൽവമണി സെൽവരാജ് എന്നിവരാണ് ഗാനത്തിൻ്റെ അഡീഷണൽ വരികൾ രചിച്ചത്. അൻ്റോണിയോ വിവാൾഡീയുടെ ” ടു വയലിൻസ് ഇൻ എ മൈനർ” എന്ന കൺസേർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഗാനം ഒരുക്കിയത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ‘കാന്ത’ നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

തമിഴിലും തെലുങ്കിലും പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയ ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ബോക്സ് ഓഫീസിൽ ഗംഭീര വിജയം സ്വന്തമാക്കി, നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിജയം തുടരുന്ന ചിത്രം വിദേശ മാർക്കറ്റുകളിലും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.

Echo and Fire TV at Best Price

ഒരു നടനെന്ന നിലയിൽ ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ചിത്രം കൂടിയാണ് കാന്ത. 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖർ കൂടാതെ സമുദ്രക്കനി, റാണ ദഗ്ഗുബതി, ഭാഗ്യശ്രീ ബോർസെ എന്നിവർ ഈ ചിത്രത്തിൽ കാഴ്ചവച്ച പ്രകടനത്തിനും ഏറെ ശ്രദ്ധ ലഭിക്കുന്നുണ്ട്.

New Movie Songs

നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ ഈ ചിത്രത്തിൽ വേഷമിട്ടത്. രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം കേരളത്തിലെത്തിച്ചത് വേഫറെർ ഫിലിംസ്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.

Leave a Comment