Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

കരിമി സിനിമയില്‍ നയികായി എത്തുന്നത് ആർദ്ര സതീഷ്

Written by: Cinema Lokah on 19 December

Ardra Satheesh
Ardra Satheesh

ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ നന്ദു പാലക്കാട്‌ നിർമ്മിച്ച് സുനിൽ പുള്ളോട് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന “കരിമി” എന്ന ഫാന്റസി ചിത്രത്തിൽ പുതുമുഖം ആർദ്ര സതീഷ് നായികയാവുന്നു. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിരവധി കഴിവുറ്റ അഭിനേതാക്കളും മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ചിത്രത്തിൽ അണിനിരക്കുന്നു.

കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളേയും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലും ഒരുക്കുന്നു. കുട്ടികൾക്ക് ഇഷ്ടപെടുന്ന രീതിയിൽ ഒരുക്കുന്ന ഈ സിനിമ, ബാല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുമെന്ന് നിസ്സംശയം പറയാം.. അത്ഭുതവും സാഹസികതയും , സൗഹൃദവും ചേർത്തൊരുക്കുന്ന “കരിമി”എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
ഛായാഗ്രഹണം-ഐസക്ക് നെടുന്താനം, എഡിറ്റർ-പ്രഭുദേവ്, പ്രൊജക്റ്റ്‌ ഡിസൈനർ-ദീപു ശങ്കർ,ആർട്ട്‌-കേശു പയ്യപ്പള്ളി,ബിജിഎം -അൻവർ അമൻ,പ്രൊഡക്ഷൻ കൺട്രോളർ-അബീബ് നിലഗിരി,പ്രൊഡക്ഷൻ കോഡിനേറ്റർ-രാധാകൃഷ്ണൻ പപ്പി,പോസ്റ്റർ -ഷനിൽ കൈറ്റ് ഡിസൈൻ

പി ആർ ഓ- എ എസ് ദിനേശ്,മനു ശിവൻ.

Newcomer Ardra Sathish is playing the female lead in the fantasy film “Karimi”, produced by Nandu Palakkad under the banner of Half Light Productions and scripted and directed by Sunil Pullode. Many talented actors selected through auditions are also cast in the film along with prominent Malayalam stars.

Ardra Satheesh in Karimi
Ardra Satheesh in Karimi

Leave a Comment