Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ചിരിപ്പിക്കാനും പേടിപ്പിക്കാനും ‘കണിമംഗലം കോവിലകം’ എത്തുന്നു ഇന്ന് മുതൽ

Written by: Cinema Lokah on 16 January

Kanimangalam Kovilakam Movie Reviews
Kanimangalam Kovilakam Movie Reviews

സൂപ്പർ ഹിറ്റ് വെബ് സീരീസായ ‘കണിമംഗലം കോവിലകം’ ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്‌ലറും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ക്ലാപ്പ് ബോർഡ്‌ ഫിലിംസ്, ബ്രിട്ടീഷ് സിനിമാസ് എന്നീ ബാനറുകളുടെ കീഴിൽ ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹൻ, ജിഷ്ണു ശങ്കർ, ശ്രീധർ ചേനി എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

കോളേജ് – ഹോസ്റ്റൽ ജീവിതവും സൗഹൃദത്തിന്റെ നിമിഷങ്ങളും ചേർന്ന ട്രെയിലർ ഒരു പൂർണ്ണ ഫൺ റൈഡ് ആകുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. അതോടൊപ്പം ഇതൊരു ഹൊറർ–കോമഡി ജോണറിലുള്ള സിനിമയാണെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. ഹൊറർ കോമഡി പ്രമേയത്തിൽ ഒരുങ്ങുന്ന ഈ ചിത്രം യുവപ്രേക്ഷകർക്കും, കുടുംബങ്ങൾക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കും.

മുഹമ്മദ് റാഫി, അജ്മൽ ഖാൻ, അഭി കൃഷ്, ടോണി കെ ജോസ്, അനൂപ് മുടിയൻ, വിഖ്നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ കെ, ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ ശിവറാം എന്നിവർ ഉൾപ്പെടെയുള്ള വലിയ താരനിരയുള്ള ചിത്രത്തിൽ ചലച്ചിത്ര താരങ്ങളായ സ്മിനു സിജോ, ശരത് സഭ തുടങ്ങിയവരും അണിനിരക്കുന്നു.

ഛായാഗ്രഹണം- അജയ് ഫ്രാൻസിസ് ജോർജ്, എഡിറ്റിംഗ്- പ്രേംസായ്, പ്രൊഡക്ഷൻ ഡിസൈൻ- അരുൺ വെഞ്ഞാറമ്മൂട്, സംഗീതം- ഡോൺ വിൻസെന്റ്, കലാസംവിധാനം- അനൂപ് വിജയകുമാർ, വസ്ത്രാലങ്കാരം- സുനിൽ ജോർജ്, കൊറിയൊഗ്രഫി- ഷെരീഫ് മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, കളറിസ്റ്റ്- ദീപക് ഗംഗാധരൻ, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫർ- അഭിഷേക് ശ്രീനിവാസ്, സ്റ്റണ്ട്സ്- അഷ്‌റഫ്‌ ഗുരുക്കൾ, ഫൈനൽ മിക്സിങ്- ഡാൻ ജോസ്, ഗാനരചന- മനു മഞ്ജിത്, സുഹൈൽ കോയ, വൈശാഖ് സുഗുണൻ, അനിറ്റ് കുര്യൻ ബെന്നി.

Leave a Comment