Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്

Written by: Cinema Lokah on 8 December

Kanimangalam Kovilakam Movie Poster
Kanimangalam Kovilakam Movie Poster

മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് “കണിമംഗലം കോവിലകം” സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം 2026 ജനുവരി മാസത്തിൽ തിയേറ്ററുകളിലെത്തും.

മുഹമ്മദ് റാഫി, അജ്മൽ ഖാൻ, അഭി കൃഷ്, ടോണി കെ ജോസ്, അനൂപ് മുടിയൻ, വിഖ്നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ കെ, ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ ശിവറാം എന്നിവർ ഉൾപ്പെടെയുള്ള വലിയ താരനിരയാണ് സിനിമയുടെ മുഖ്യ ആകർഷണം. ഇവർക്ക് പുറമെ ചലച്ചിത്ര താരങ്ങളായ സ്മിനു സിജോ, ശരത് സഭ തുടങ്ങിയവരും അണിനിരക്കുന്നു. കോളേജ്–ഹോസ്റ്റൽ പ്രമേയത്തിൽ ഒരുങ്ങുന്ന ഈ ചിത്രം യുവപ്രേക്ഷകർക്കും, കുടുംബങ്ങൾക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കും. മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് യൂട്യൂബ് വെബ് സീരീസുകൾ ജനപ്രിയമായിട്ടുള്ളപ്പോൾ, അതിൽ സിനിമ ആകുമെന്ന് ആദ്യം പ്രതീക്ഷിച്ചത് “കരിക്ക്” ടീമിൽ നിന്നുള്ള പ്രഖ്യാപനമായിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ മറ്റൊരു വിജയകരമായ വെബ് സീരീസ് വലിയ താരനിരയോടെ സിനിമയാകുകയാണ്. കൊല്ലത്താണ് ചിത്രത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഷൂട്ട് പൂർത്തിയാക്കിയത്.

ക്ലാപ്പ് ബോർഡ്‌ ഫിലിംസ്, ബ്രിട്ടീഷ് സിനിമാസ് എന്നീ ബാനറുകളുടെ കീഴിൽ ഹാരിസ് മൊയ്ദൂട്ടി, രാജേഷ് മോഹൻ, ജിഷ്ണു ശങ്കർ, ശ്രീധർ ചേനി എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഫ്രാൻസിസ് ജോർജാണ്. സംഗീത സംവിധാനം- ഡോൺ വിൻസെന്റ്, എഡിറ്റിംഗ്- പ്രേംസായ്, പ്രൊഡക്ഷൻ ഡിസൈൻ- അരുൺ വെഞ്ഞാറമ്മൂട്, കലാസംവിധാനം- അനൂപ് വിജയകുമാർ, വസ്ത്രാലങ്കാരം- സുനിൽ ജോർജ്, കൊറിയൊഗ്രഫി- ഷെരീഫ് മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ, കളറിസ്റ്റ്- ദീപക് ഗംഗാധരൻ, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫർ- അഭിഷേക് ശ്രീനിവാസ്, സ്റ്റണ്ട്സ്- അഷ്‌റഫ്‌ ഗുരുക്കൾ, ഫൈനൽ മിക്സിങ്- ഡാൻ ജോസ്, പി.ആർ. കൺസൾട്ടന്റ- വിപിൻ കുമാർ വി, ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി എസ്. ഗാനങ്ങൾ എഴുതിയത് മനു മഞ്ജിത്, സുഹൈൽ കോയ, വൈശാഖ് സുഗുണൻ, അനിറ്റ് കുര്യൻ ബെന്നി എന്നിവർ ആണ്. പ്രശസ്ത ഗായകരായ ജാസി ഗിഫ്റ്റ്, ഇലക്ട്രോണിക് കിളി, സിയ ഉൽ ഹഖ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

Summery – The hit Malayalam web series “Kanimangalam Kovilakam” is being made into a movie. The first look poster of the film has been released by the makers. Written and directed by director Rajesh Mohan, who is known for his work in Theepori Benny, the film will hit the theatres in January 2026.

Latest Movies

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രയ്ലർ റിലീസായി
Ambalamukkile Visheshangal Trailer
റീസൺ -1 മ്യൂസിക് ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി
Reason 1 Malayalam Movie
കളങ്കാവൽ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും..
Kalamkava Success Video
മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്
Kanimangalam Kovilakam Movie Poster
സൂര്യ – ജിത്തു മാധവൻ ചിത്രം സൂര്യ47 ആരംഭിച്ചു; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്
Suriya47 Movie Updates
ഗംഭീരലുക്കില്‍ അരുണ്‍ വിജയ്. ‘രെട്ട തല’ഫസ്റ്റ് ലുക്ക് പുറത്ത് , ചിത്രം 25 ന് എത്തും
Release Date of Retta Thala Movie
ഇന്ത്യൻ സിനിമയിൽ 10 വർഷം തികയ്ക്കുന്ന റോഷൻ മാത്യുവിനുള്ള ആദരവായി ‘ചത്ത പച്ച’യിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്ത് റീൽ വേൾഡ് എൻ്റർടൈൻമെൻ്റ്
Chatha Pacha Movie Roshan Character Name
മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” സെക്കന്റ് ലുക്ക് പുറത്ത്
Chinna Chinna Aasai Second Look

Leave a Comment