Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

മലയാളത്തിലെ ആദ്യത്തെ AI പവേര്‍ഡ് ലിറിക്കല്‍ സോംഗ് – PDC അത്ര ചെറിയ ഡിഗ്രി അല്ല സിനിമ

Written by: Cinema Lokah on 2 December

റാഫി മതിര സംവിധാനം ചെയ്ത ക്യാമ്പസ് സിനിമ “PDC അത്ര ചെറിയ ഡിഗ്രി അല്ല” യുടെ AI പവേര്‍ഡ് ലിറിക്കല്‍ സോംഗ് റിലീസ് ചെയ്തു.

PDC അത്ര ചെറിയ ഡിഗ്രി അല്ല സിനിമയിലെ AI പവേര്‍ഡ് ലിറിക്കല്‍ സോംഗ് റിലീസ് ആയി

ഇഫാര്‍ ഇന്റെര്‍നാഷണലിന്‍റെ ഇരുപതാമത്തെ സിനിമ – ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല” ബയോ ഫിക്ഷണല്‍ കോമഡി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

സംവിധായകന്‍റെ പ്രീഡിഗ്രി പഠനകാലത്തെ കൂട്ടുകാരില്‍ ചിലരുടെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും കാട്ടു മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമകാലിക സംഭവങ്ങളും സിനിമയുടെ ചേരുവകകൾ ചേർത്ത് പ്രേക്ഷകർക്കായി ഒരുക്കിയതാണ്‌ ഈ ചിത്രം.

ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചത് നിര്‍മ്മാതാവു കൂടിയായ റാഫി മതിര തന്നെയാണ്‌. 2023-ല്‍ ജോഷി –സുരേഷ് ഗോപി ചിത്രമായ ‘പാപ്പന്‍’, 2023-ല്‍ ഉടല്‍ ഫെയിം രതീഷ് രഘു നന്ദന്‍-ദിലീപ് ചിത്രമായ ‘തങ്കമണി’ എന്നിവയ്ക്ക് ശേഷം 2025-ല്‍ ഇഫാര്‍ മീഡിയ അവതരിപ്പിക്കുന്ന PDC ഏപ്രില്‍ മാസം തിയെറ്റെറുകളിലെത്തും.

സിദ്ധാര്‍ത്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക തുടങ്ങിയ യുവമുഖങ്ങള്‍ക്കു പുറമേ ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല, സന്തോഷ്‌ കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, എസ്.ആശ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്, വിനയ, ബഷീർ കല്ലൂര്‍വിള, ആനന്ദ് നെച്ചൂരാന്‍, അനീഷ്‌ ബാലചന്ദ്രന്‍, രാജേഷ് പുത്തന്‍പറമ്പില്‍, ജോസഫ്, ഷാജി ലാല്‍, സജി ലാല്‍, ഉദേശ് ആറ്റിങ്ങല്‍, രാഗുല്‍ ചന്ദ്രന്‍, ബിച്ചു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പത്താം ക്ലാസ് പഠനം കഴിഞ്ഞയുടന്‍ കോളേജില്‍ പഠിക്കാന്‍ ഭാഗ്യം കിട്ടിയവരാണ് പ്രീ ഡിഗ്രിക്കാര്‍. ആദ്യപ്രാവശ്യം പത്താം ക്ലാസ്സില്‍ പരാജയപ്പെടുകയും പിന്നെ വിജയിക്കുകയും ചെയ്തവരോ മാര്‍ക്ക് കുറഞ്ഞവരോ സയന്‍സ് സ്ട്രീമില്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടാത്തവരോ ഒക്കെ അക്കാലത്ത് ആശ്രയിച്ചിരുന്നത് പാരലല്‍ കോളേജുകളെ ആയിരുന്നു.

കൊല്ലം ജില്ലയിലെ ട്രിനിറ്റി കോളേജ് എന്ന റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ 1996-98 കാലഘട്ടത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്ക് താമസിച്ചു പഠിക്കാന്‍ അവസരം ലഭിക്കുന്നു. സ്കൂള്‍ ജീവിതത്തിന്‍റെ ഇടുങ്ങിയ മതിലുകള്‍ക്കപ്പുറം ടീനേജില്‍ വിശാലമായ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ കോളേജ് ജീവിതം എന്ന മതിലുകളില്ലാത്ത ലോകത്തിലേയ്ക്ക് കടന്നു വന്ന ചെറുപ്പക്കാരുടെ കലാലയ ജീവിതവും പ്രണയവും സ്വപ്നവും കൊച്ചു കൊച്ചു പിണക്കങ്ങളും എല്ലാം സിനിമയില്‍ ചര്‍ച്ചയാകുന്നു.

26 വര്‍ഷങ്ങള്‍ക്കു ശേഷം വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ വീണ്ടും സൌഹൃദം പുതുക്കുന്ന കൂട്ടുകാര്‍. അവരില്‍ ഒരാളായ ജോസഫ് മാത്യൂവും ഭാര്യയും ഒരു ഊരാക്കുടുക്കില്‍ പെടുന്നതും ഒരൊറ്റ ദിവസം കൊണ്ട് കൂട്ടുകാര്‍ പല വിധത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നതും അയാളെയും കുടുംബത്തെയും ആ ഊരാ കുടുക്കില്‍ നിന്നും രക്ഷിക്കുന്നതുമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്.

ഉണ്ണി മടവൂരിന്‍റെ മനോഹരമായ ഛായാഗ്രഹണം, റോണി റാഫേലിന്‍റെ മനസ്സിനിണങ്ങുന്ന പശ്ചാത്തല സംഗീതം, ഫിറോസ്‌ നാഥ്‌ ഒരുക്കിയ വ്യത്യസ്ത കാറ്റഗറികളിലുള്ള 4 ഗാനങ്ങള്‍, സജിത്ത് മുണ്ടയാടിന്‍റെ കലാസംവിധാനം, മനോജ്‌ ഫിഡാക്കിന്‍റെ ത്രസിപ്പിക്കുന്ന കോറിയോഗ്രഫി, വിപിന്‍ മണ്ണൂരിന്‍റെ കിറുകൃത്യമായ എഡിറ്റിംഗ് എന്നിവയുടെ മികച്ച റിസൽട്ട് ചിത്രത്തിന്‍റെ മേക്കിംഗ് ക്വാളിറ്റിയിൽ പ്രകടമാകും.

റാഫി മതിരയും ഇല്യാസ് കടമേരിയും എഴുതിയ വരികള്‍ക്ക് ഫിറോസ്‌ നാഥ്‌ സംഗീതം നല്‍കുന്നു. K.S. ചിത്ര, ജാസി ഗിഫ്റ്റ്, ഫിറോസ്‌ നാഥ്‌, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. സൌണ്ട് മിക്സിംഗ് ഹരികുമാര്‍. ഇഫക്ട്സ് ജുബിന്‍ രാജ്. പരസ്യകല മനു ഡാവിന്‍സി. സ്റ്റില്‍സ് ആദില്‍ ഖാന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ മോഹന്‍ (അമൃത), മേക്കപ്പ് സന്തോഷ്‌ വെണ്‍പകല്‍, വസ്ത്രാലങ്കാരം ഭക്തന്‍ മങ്ങാട്. സഹ സംവിധായകര്‍ ആഷിക് ദില്‍ജീത്, സഞ്ജയ്‌ ജി.കൃഷ്ണന്‍. സംവിധാന സഹായികള്‍ വിഷ്ണു വര്‍ദ്ധന്‍, നിതിന്‍, ക്രിസ്റ്റി, കിരണ്‍ ബാബു. വിതരണം ഡ്രീം ബിഗ്‌ ഫിലിംസ്.

Kaakka AI Powered Lyrical Video
Kaakka AI Powered Lyrical Video

Latest Movies

തായേ തായേ ; രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം “പീറ്റർ” പുതിയ ഗാനം പുറത്ത്
Peter Movie Latest Song Out
എ പ്രഗനന്റ് വിഡോ വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
A Pregnant Widow Selected for Madhya Pradesh Vindhya International Film Festival
നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2” 2025 ഡിസംബർ 5 റിലീസ്
Akhanda 2 Release Date
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”
Cost of Nagabandham Movie
വഴി കാട്ടും ദിക്കുകൾ എവിടെ , ഡിയർ ജോയി സിനിമയിലെ വീഡിയോ ഗാനം റിലീസായി
Vazhikaattum Song From Dear Joy
നമ്മുടെ കൂട്ടത്തിലൊരാളും കൂടി സംവിധായകനാകുന്നു , ഷാജി പട്ടിക്കര എഴുതുന്നു
Madhura Kanakku from 4 December
കളങ്കാവൽ കേരള പ്രീസെയിൽസ് ഒന്നര കോടിയിലേക്ക്
Kerala presales of Kalankaval Movie
തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി”; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്
Oh Sukumari Movie

Leave a Comment