Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ആസിഫ് അലി – ജിസ് ജോയ് ടീം വീണ്ടും ഒരുമിക്കുന്ന സിനിമയ്ക്ക് ബോബി – സഞ്ജയ് തിരക്കഥയോരുക്കുന്നു

Written by: Cinema Lokah on 2 December

ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലെ വരെ, തലവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി – ജിസ് ജോയ് ടീം ഒരുമിക്കുന്ന ചിത്രം

ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു

ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസ്, കാലിഷ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ടി ആർ ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി – സഞ്ജയ് ടീം ആണ്. “ഇന്നലെ” വരെ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് – ആസിഫ് അലി ടീമിന് വേണ്ടി ബോബി – സഞ്ജയ് ടീം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.

Echo and Fire TV at Best Price
Asif Ali Jis Joy Bobby Sanjay Movie
Asif Ali Jis Joy Bobby Sanjay Movie

ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലെ വരെ, തലവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി – ജിസ് ജോയ് ടീം ഒന്നിക്കുന്ന ആറാം ചിത്രമാണിത്. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസ്, കാലിഷ് പ്രൊഡക്ഷൻസ് എന്നിവയുടെ അഞ്ചാം നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. ഈ വർഷം തന്നെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും. പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Leave a Comment