Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ഐ,നോബഡി ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Written by: Cinema Lokah on 2 December

i Nobody Movie
i Nobody Movie

പൃഥ്വിരാജ്,പാർവ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്‌യുന്ന “ഐ,നോബഡി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.സംവിധായകൻ നിസാം ബഷീറിൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത,സി. വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അശോകൻ,മധുപാൽ,വിനയ് ഫോർട്ട്,ഹക്കിം ഷാജഹാൻ, ലുക്മാൻ ആവറാൻ,ഗണപതി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

Echo and Fire TV at Best Price

കെട്ട്യോളാണ് മാലാഖ,റോഷാക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “നോബഡി”. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സമീർ അബ്ദുൾ തിരക്കഥ സംഭാഷണമെഴുതുന്നു. മമ്മൂട്ടി ചിത്രമായ റോഷാക്കിനു ശേഷം സമീർ അബ്ദുള്ള തിരക്കഥ എഴുതുന്ന ചിത്രമാണ് “നോബഡി”.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,എഡിറ്റർ-റെമീസ് എംബി, പ്രൊഡക്ഷൻ ഡിസൈൻ-അർഷാദ് നക്കോത്ത്,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്-റോണെക്സ് സേവ്യർ, അസോസിയേറ്റ് ഡയറക്ടർ-ബെനിലാൽ ബി,ബിനു ജി നായർ, ആക്ഷൻ-കലൈ കിംഗ്സൺ, സൗണ്ട് ഡിസൈൻ-നിക്സൺ ജോർജ്ജ്, വിഎഫ്എക്സ്-ലവകുശ,സ്റ്റിൽസ്-രോഹിത് കെ സുരേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, പ്രമോഷൻസ് –പോഫാക്റ്റിയോ, ഡിസൈൻ-യെല്ലോ ടൂത്ത്സ്

പി ആർ ഒ-എ എസ് ദിനേശ്.

i, Nobody

Leave a Comment