Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

രണ്ട് ദിനം കൊണ്ട് 62 കോടി ആഗോള കളക്ഷൻ നേടി “ഹിറ്റ് 3”; മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക് നാനി ചിത്രം

Written by: Cinema Lokah on 2 December

HIT The Third Case Movie
Collection Report of Hit 3 Aka HIT The Third Case Movie

തെലുങ്ക് സൂപ്പർതാരം നാനി നായകനായ ‘ഹിറ്റ് 3’ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടി മുന്നേറുന്നു. മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 62 കോടിക്ക് മുകളിലാണ്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിലാണ് ഹിറ്റ് 3 ഇടം പിടിക്കുന്നത്. ആദ്യ ദിനം ചിത്രം നേടിയ ആഗോള കളക്ഷൻ 43 കോടിയായിരുന്നു. കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്.

നാനിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ഡേ ഗ്രോസ് നേടിയ ചിത്രം രണ്ടാം ദിനവും ആ കുതിപ്പ് തുടർന്നു. 19 കോടിയാണ് രണ്ടാം ദിനമായ വെള്ളിയാഴ്ച ചിത്രം നേടിയത്. മൂന്നാം ദിനവും നാലാം ദിനവും ഗംഭീര അഡ്വാൻസ് ബുക്കിംഗ് സ്വന്തമാക്കിയ ചിത്രം രണ്ടാം ദിനത്തെക്കാൾ ഉയർന്ന കളക്ഷൻ ശനിയും ഞായറും നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. നോർത്ത് അമേരിക്കയിൽ ഒന്നര മില്യൺ ഡോളർ ഗ്രോസ് നേടിയ ചിത്രം വീക്കെൻഡ് കഴിയുന്നതോടെ രണ്ട് മില്യൺ പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കൻ മാർക്കറ്റിൽ ഒരു മില്യൺ പിന്നിട്ട നാനിയുടെ പതിനൊന്നാം ചിത്രവും ഒന്നര മില്യൺ പിന്നിട്ട നാലാം ചിത്രവുമാണ് ഹിറ്റ് 3 . ആദ്യ വീക്കെൻഡിൽ തന്നെ ബ്രേക്ക് ഈവൻ ആവുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം തെലുങ്കിൽ ഏറ്റവും വേഗത്തിൽ ലാഭത്തിലെത്തുന്ന ചിത്രങ്ങളിൽ ഒന്നായി മാറാനുള്ള ഒരുക്കത്തിലാണ്.

Echo and Fire TV at Best Price

ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമായാണ് ഹിറ്റ് 3 എത്തിയത്.

ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

Leave a Comment