Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ഹൈലേസോ ആരംഭിച്ചു; നിർമ്മാണം വജ്ര വരാഹി സിനിമാസ്

Written by: Cinema Lokah on 2 December

Hai Lesso
Hai Lesso

സുധിഗാലി സുധീർ എന്നറിയപ്പെടുന്ന സുധീർ ആനന്ദ് നായകനായ “ഹൈലേസോ” (Hai Lesso ) യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്ററും പുറത്ത്. പ്രസന്ന കുമാർ കോട്ട സംവിധാനം ചെയ്യുന്ന ഈ ചിത്രം, വജ്ര വരാഹി സിനിമാസിന്റെ ബാനറിൽ ശിവ ചെറിയും രവികിരണും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രവുമാണ്. സുധീർ ആനന്ദ് നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമായാണ് ഈ പ്രോജക്ട് ഒരുങ്ങുന്നത്. ഒരു റൂറൽ ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്, വമ്പൻ ഹിറ്റായ ” കോർട്ട്” എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ശിവാജി ആണ്.

കർഷക സമൂഹങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു സംഭാഷണ പ്രയോഗത്തിൽ നിന്നാണ് ചിത്രത്തിൻ്റെ പേര് രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു കപ്പലിന്റെ ആകൃതിയിൽ ഉള്ള ലോഗോയിൽ, ഒരു സ്ത്രീയുടെ കാലിനോട് സാദൃശ്യം തോന്നുന്ന രീതിയിൽ ‘S’ എന്ന അക്ഷരം രൂപപ്പെടുത്തിയാണ് ടൈറ്റിൽ ലോഗോ ഒരുക്കിയിരിക്കുന്നത്. ആയുധം പിടിച്ചിരിക്കുന്ന ഒരു നിഗൂഢ രൂപവും അതിൽ കാണാം. പുരാണവും ഗ്രാമീണ സ്പർശവും ഒരുമിച്ച് ചേർത്താണ് ടൈറ്റിൽ പോസ്റ്റർ ഒരുക്കിയത്. സ്വർണ്ണ കണങ്കാലുകളും കാൽവിരലുകളിൽ അണിയുന്ന വളയങ്ങളും കൊണ്ട് അലങ്കരിച്ച ഒരു കാൽ ഒരു വലിയ ഇലയിൽ ചവിട്ടുന്ന ദൃശ്യവും, ആ ഇലയിൽ കോഴിയുടെയും ആടിന്റെയും തലകൾ, പൂക്കൾ, സിന്ദൂരം എന്നിവ ചേർത്ത് പാകം ചെയ്ത അരിയുടെ പരമ്പരാഗത നിവേദ്യവും കാണാം. ഇത് ആചാരങ്ങളെയും ത്യാഗത്തെയും പ്രതിനിധീകരിക്കുന്ന ഒന്നാണ്. രക്തത്തിൽ കുതിർന്ന ഒരു വാൾ ടൈറ്റിൽ പോസ്റ്ററിൻ്റെ നാടകീയത വർദ്ധിപ്പിക്കുന്നു, ദിവ്യമായ ശക്തിയെയും സംഘർഷത്തെയും സൂചിപ്പിക്കുന്ന ടൈറ്റിൽ പോസ്റ്റർ കഥയുടെ തീവ്രമായ സ്വഭാവത്തെയും സൂചിപ്പിക്കുന്നുണ്ട്.

Echo and Fire TV at Best Price

ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും പ്രത്യേക അതിഥികളും പങ്കെടുത്ത ഒരു ഗംഭീര ചടങ്ങിലാണ് ചിത്രത്തിന്റെ ലോഞ്ച് നടന്നത്. നിഖിൽ ടൈറ്റിൽ അനാച്ഛാദനം ചെയ്തപ്പോൾ, ബണ്ണി വാസു സ്ക്രിപ്റ്റ് നിർമ്മാതാക്കൾക്ക് കൈമാറി. സംവിധായകരായ വസിഷ്ഠ, ചന്ദൂ മൊണ്ടേതി, മെഹർ രമേശ് എന്നിവർ ക്യാമറ സ്വിച്ച് ഓൺ ചെയ്തു. ചിത്രത്തിൻ്റെ മുഹൂർത്ത ഷോട്ടിന് വി.വി. വിനായക് ആണ് ക്ലാപ്പ്ബോർഡ് അടിച്ചത്. സംവിധായകൻ പ്രസന്ന കുമാർ തന്നെയാണ് ചിത്രത്തിന്റെ ആദ്യ ഷോട്ടിന് ആക്ഷൻ വിളിച്ചത്.

നടാഷ സിംഗ്, നക്ഷ ശരൺ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പ്രശസ്ത കന്നഡ നടി അക്ഷര ഗൗഡ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. മൊട്ട രാജേന്ദ്രൻ, ഗെറ്റപ്പ് ശ്രീനു, ബേവര ദുഹിത ശരണ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിന്ത ശ്രീനിവാസ് ആണ് ചിത്രം രചിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ഛായാഗ്രഹണം: സുജാത സിദ്ധാർത്ഥ്, സംഗീത സംവിധായകൻ: അനുദീപ് ദേവ്, എഡിറ്റർ: ഛോട്ടാ കെ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: ബ്രഹ്മ കദളി, വരികൾ: രാമജോഗയ്യ ശാസ്ത്രി, കോസ്റ്റ്യൂം ഡിസൈനർ: രഞ്ജിത ഗുവ്വാല, കൊറിയോഗ്രാഫർ: വിജയ് പൊലാക്കി, സ്റ്റണ്ട്: പൃഥ്വി, ലൈൻ പ്രൊഡ്യൂസർ: ഉദയ് നന്ദിപതി, മാർക്കറ്റിംഗ്: മനോജ് വല്ലൂരി (ഹാഷ്ടാഗ് മീഡിയ), പബ്ലിസിറ്റി ഡിസൈനർ: ധനി ആലി, പിആർഒ: ശബരി

Hai Lesso Movie
Hai Lesso Movie

Leave a Comment