Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ഹായ് ഗയ്സ് സിനിമയുടെ ചിത്രീകരണം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹെയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു

Written by: Cinema Lokah on 6 January

Hai Guys Malayalam Movie Filming Started
Hai Guys Malayalam Movie Filming Started

പ്രിയ നടൻ ഇന്നസെൻ്റിൻ്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ്, നടൻ ടിനി ടോമിൻ്റെ മകൻ ആദം ഷെം ടോം, നിർമ്മാതാവും നടനുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ,ഗൗതം മേനോൻ,കല്ല്യാണി മേനോൻ, ഹരികൃഷ്ണൻ,ജൂനൈദ് അജീദ്,അക്വാ ടോണിഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ എം എലിയാസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന “ഹായ് ഗയ്സ് ” എന്ന സിനിമയുടെ ചിത്രീകരണം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹെയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.

ഫാദർ പോൾ തൈക്കാനത്ത് സ്വിച്ചോൺ കർമം നിർവഹിച്ചു. ഇന്നസെൻ്റിൻ്റെ ഭാര്യ ആലീസ് ഫസ്റ്റ് ക്ലാപ്പടിച്ചു. തൃക്കുക്കാരൻ ഫിലിംസിൻ്റെ ബാനറിൽ ജോസഫ് തൃക്കുക്കാരൻ, നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബാലാജി ശര്മ്മ,സീനു സോഹൻലാൽ,അമ്പിളി ഔസേപ്പ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ജെയിംസ് ക്രിസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സുഭാഷ് പോണോളി എഴുതിയ വരികൾക്ക് ആർ എൽ വി പ്രമോദ് ചെറുവത്തൂർ സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ, കല-ഷിജു കോഴിക്കോട്, മേക്കപ്പ്-സുധീഷ് നാരായണൻ, കോസ്റ്റ്യൂംസ്-സുകേഷ് താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരിശ്രീ ബാബുരാജ്, ഫിനാൻസ് മാനേജർ-നെവിൻ റോയി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഗൗതം കൃഷ്ണ

പി ആർ ഒ- എ എസ് ദിനേശ്.

Leave a Comment