രജത്ത് മേനോൻ, ഡോക്ടർ രജിത് കുമാർ, പി പി കുഞ്ഞി കൃഷ്ണൻ,അബിൻ റാം, പുതുമുഖ നായികമാരായ സെൽബി സ്കറിയ. ആർദ്ര ഗോപകുമാർ. ദിവ്യ തോമസ്.മീതു. കോമളം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “ഫോർ സ്റ്റോറി “എന്ന ചിത്രത്തിൻ്റെ പൂജാ സ്വിച്ചോൺ കർമ്മം എറണാകുളം വൈ എം സി എ ഹാളിൽ വെച്ച് നിർവഹിച്ചു.പ്രശസ്തസംവിധായകരായ എം പത്മകുമാർ,സലാം ബാപ്പു,വിനോദ് ഗുരുവായൂർ എന്നിവർ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
ഇതിൻസ് ആന്റ് ഹാപ്പി പീപ്പിൾ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം കോളിൻസ് ജോസ് നിർവ്വഹിക്കുന്നു. ആറ് പെൺകുട്ടികളുടെ ജീവിത പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ‘ഫോർ സ്റ്റോറി’ എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം ദർശരാജ് ആർ എഴുതുന്നു. എഡിറ്റർ-അഖിൽ ഏലിയാസ്,ഗാനരചന-ഷഹീറ നസീർ, സംഗീതം-ജെസിൻ ജോർജ്,കല- അശ്വിൻ ചാക്കോ, മേക്കപ്പ്-മനോജ് അങ്കമാലി,സ്റ്റൈലിസ്റ്റ്- അജു ദി ഫിനിക്സ്, ഫൈനൽ-മിക്സ് ഫസൽ ബക്കർ, കളറിസ്റ്റ്-നികേഷ്, സ്റ്റിൽസ്-ശ്യാം ജിത്തു,പരസ്യകല- സൂരജ് സുരൻ
പി ആർ ഒ-എ എസ് ദിനേശ്.
The pooja switching ceremony of the film “Four Story”, written and directed by Shan Kechery and starring Rajath Menon, Dr. Rajith Kumar, PP Kunji Krishnan, Abin Ram, and newcomers Selby Skaria, Ardra Gopakumar, Divya Thomas, Meethu, and Komalam in the lead roles, was performed at the Ernakulam YMCA Hall. Renowned directors M Padmakumar, Salam Bapu, and Vinod Guruvayur inaugurated the ceremony by lighting the Bhadradeepam.


