Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

സ്പാ ഫെബ്രുവരിയിൽ , ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Written by: Cinema Lokah on 9 January

Spa Movie
Spa Movie

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ”സ്പാ” എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആകർഷണീയതയും നിഗൂഢതയും കുറച്ചധികം ആകാംക്ഷയും ഉണർത്തിയാണ് ”സ്പാ”യുടെ ടൈറ്റിൽ പോസ്റ്റർ അവതരിപ്പിച്ചതെങ്കിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇത്തിരി ദുരൂഹത കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. തോക്ക് ചൂണ്ടി നിൽക്കുന്ന ശ്രുതി മേനോൻ,ആരും എന്നെ തിരിച്ചറിയല്ലേ എന്ന് കരുതി നിൽക്കുന്ന സിദ്ധാർത്ഥ് ഭരതൻ, സ്പായുടെ സുഖത്തിൽ ഇരിക്കുന്ന മേജർ രവി,അയ്യയ്യേ ഭാവത്തിൽ നിൽക്കുന്ന ശ്രീകാന്ത് മുരളി, വില്ലൻ ആണെന്ന് ഉറപ്പിച്ചുകൊണ്ട് അശ്വിൻ കുമാർ, വരണം സാറേ മട്ടിൽ വിനീത് തട്ടിലും… പിന്നെ കിച്ചു ടെല്ലസ്,പ്രശാന്ത് മേനോൻ, ദിനേശ് പ്രഭാകർ,രാധിക, തുടങ്ങി നിരവധി താരങ്ങളാണ് ഈ പോസ്റ്ററിലുള്ളത്. ഒരുവട്ടമെങ്കിലും സ്പായിൽ പോയിട്ടുള്ളവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന എന്തൊക്കെയോ ഉള്ള ഒരു ചിത്രം എന്ന ഫീൽ ഈ പോസ്റ്റർ നൽകുന്നത്.

ഒരു സ്പാ നടത്തുന്ന സ്ഥലത്തെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത് എന്ന് മനസ്സിലാക്കാനാവും ‘രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ ” എന്ന ടാഗ് ലൈനോടുകൂടി നേരത്തെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. കഥയെഴുതി സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈൻ ആകുമ്പോൾ പ്രേക്ഷകരുടെ ധാരണകൾക്ക് അപ്പുറത്തേക്കും “സ്പാം ” സിനിമ കടക്കും. സ്പാറയിൽ ക്രിയേഷൻസ്,സഞ്ജു ജെ ഫിലിംസ് എന്നീ ബാനറിൽ സ്പാറയിൽ സഞ്ജു ജെ എന്നിവർ ചേർന്നാണ് “സ്പാ ” നിർമ്മിക്കുന്നത്. നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങളെയും ആളുകളെയും സസൂക്ഷ്മം ശ്രദ്ധിച്ച് അവരെ കഥാപാത്രങ്ങളാക്കി യഥാർത്ഥ ഭാവത്തോടെ വെള്ളിത്തിരയിലെത്തിക്കുന്ന പ്രതിഭാസമ്പന്നനായ സംവിധായകൻ കൂടിയാണ് എബ്രിഡ് ഷൈൻ. സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ,മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്,ജോജി കെ ജോൺ,സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ഒപ്പം പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടാൻ ഒരു മാസ്ക് മാൻ കൂടി പ്രത്യക്ഷപ്പെടും.

ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, സംഗീതം-ഇഷാൻ ഛബ്ര,ഗാനരചന- ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്, എഡിറ്റർ-മനോജ്. പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു ജെ,ഫൈനൽ മിക്സ്- എം ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റിങ്-ശ്രീ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ-ഷിജി പട്ടണം,കോസ്റ്റ്യൂംസ്- ഡിസൈൻ സുജിത്ത് മട്ടന്നൂർ.മേക്കപ്പ്-പി വി ശങ്കർ,സ്റ്റണ്ട്-മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ-ആർച്ച എസ്.പാറയിൽ, ഡി ഐ-ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്- സുജിത്ത് സദാശിവൻ, സ്റ്റിൽസ്-നിദാദ് കെ എൻ,വിഎഫ്എക്സ്- മാർജാര, പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്. ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ ”സ്പാ “വേൾഡ് വൈഡായി സൈബർ സിസ്റ്റം ഓസ്ട്രേലിയ റിലീസ് ചെയ്യുമ്പോൾ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സ്പാറയിൽ ആന്റ് ചാരിയറ്റ് റിലീസ് ചെയ്യുന്നു.

പി ആർ ഒ- എസ് ദിനേശ്.

Spa Malayalam Movie First Look Poster
Spa Malayalam Movie First Look Poster

Leave a Comment