Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

സ്ലം ഡോഗ് 33 ടെംപിൾ റോഡ് ഫസ്റ്റ് ലുക്ക് പുറത്ത്

Written by: Cinema Lokah on 16 January

Slum Dog 33 Temple Road Poster Revealed
Slum Dog 33 Temple Road Poster Revealed

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ പുറത്ത്. “സ്ലം ഡോഗ് 33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. വിജയ് സേതുപതിയുടെ മാസ്സ് ഗെറ്റപ്പിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി റിലീസ് ചെയ്തത്. വിജയ് സേതുപതിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിലും ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തു വിട്ടത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക.

വന്യമായ മാസ്സ് ലുക്കിലാണ് വിജയ് സേതുപതിയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യാചകന്റെ വസ്ത്രം ധരിച്ച, എന്നാൽ സ്റ്റൈലിഷ് ലുക്കിൽ ചോര പുരണ്ട വെട്ടുകത്തിയുമായി ചിതറി തെറിച്ചു കിടക്കുന്ന പണക്കൂമ്പാരത്തിനു നടുവിൽ നിൽക്കുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. തന്റെ നായകന്മാരെ ഏറ്റവും വ്യത്യസ്തമായി അവതരിപ്പിക്കുന്ന പുരി ജഗനാഥ്, ഈ ചിത്രത്തിലൂടെ, പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ്സ് സ്റ്റൈലിഷ് കഥാപാത്രമായാണ് വിജയ് സേതുപതിയേയും അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അതീവ രസകരമായ കഥാപാത്രങ്ങളുമായി ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. 2025 ജൂലൈ മാസത്തിൽ ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം പൂർത്തിയായത് കഴിഞ്ഞ നവംബറിൽ ആണ്. ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂപ്പർ ഹിറ്റുകളായ അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ഹർഷവർധൻ രാമേശ്വർ ഒട്ടേറെ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ആണ്.

ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കിയാണ് ഈ മെഗാ ബഡ്ജറ്റ് ചിത്രം ഒരുക്കുന്നത്. തൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് ഈ ചിത്രമൊരുക്കുന്നത്. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, സംഗീതം -ഹർഷവർധൻ രാമേശ്വർ, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ

പിആർഒ- ശബരി

Slum Dog 33 Temple Road
Slum Dog 33 Temple Road

Leave a Comment