Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

വാഴ II – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

Written by: Cinema Lokah on 3 January

Vaazha 2 Movie First Look Poster
Vaazha 2 Movie First Look Poster

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ “വാഴ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ “വാഴ II – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നവാഗതനായ സവിന്‍ എസ്എ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിന്‍ ദാസ് എഴുതുന്നു.

പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി ഹാഷിർ,അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗ്ഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം,സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദര്‍ശ് നാരായണ്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അഖിൽ ലൈലാസുരൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റർ-കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിന്നി ദിവാകര്‍, കല -ബാബു പിള്ള, മേക്കപ്പ് -സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാര്‍, സ്റ്റില്‍സ്-ബിജിത്ത് ധർമ്മടം, പരസ്യകല -യെല്ലോ ടൂത്ത്‌സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ-അരുൺ എസ് മണി, ആക്ഷൻ-കലൈ കിംഗ്സൺ,വിക്കി നന്ദഗോപാൽ,ഡിഐ-ജോയ്നർ തോമസ്, ടൈറ്റില്‍ ഡിസൈന്‍ -സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ -വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ, ടെൻ ജി മീഡിയ. വേനലവധിക്ക് ഐക്കൺ സിനിമാസ് ചിത്രം തിയ്യേറ്ററിലെത്തിക്കും

പി.ആര്‍.ഒ -എ എസ് ദിനേശ്.

Vaazha 2 Biopic of a Billion Bros
Vaazha 2 Biopic of a Billion Bros

Leave a Comment