ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ”ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. “ഓ സുകുമാരി” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷ് ആണ് നായികയായി വേഷമിടുന്നത്. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഓ സുകുമാരി”.
സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകർഷിച്ച ഗംഗ എന്റർടൈൻമെന്റ്‌സ്, “ഓ സുകുമാരി” എന്ന ഈ പുതിയ ചിത്രത്തിലൂടെ, സംവിധായകൻ ഭരത് ദർശൻ എഴുതിയ മനോഹരമായ കഥ വെള്ളിത്തിരയിൽ എത്തിക്കുകയാണ്. ചിത്രത്തിന്റെ ഗംഭീര ലോഞ്ച് ചടങ്ങ് ഹൈദരാബാദിൽ വെച്ച് നേരത്തെ നടന്നിരുന്നു. പക്കാ എൻ്റർടെയ്നർ ആയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന.
ആഴവും ശക്തവുമായ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ പേരുകേട്ട തിരു വീർ, ഇതിലൂടെ ആ യാത്ര തുടരുകയാണ്. നിരൂപക പ്രശംസ നേടിയ “മസൂദ” മുതൽ സമീപകാല ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ” വരെയുള്ള വൈവിധ്യമാർന്ന ചിത്രങ്ങൾ ചെയ്ത തിരു വീർ, ഓ സുകുമാരിയിലൂടെയും പ്രേക്ഷകർക്ക് ഏറെ പുതുമയേറിയ അനുഭവം വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം 19 മുതലാണ് ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
നിർമ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി, രചന, സംവിധാനം: ഭരത് ദർശൻ, ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീത സംവിധായകൻ: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ – വിംഗ് ചുൻ അഞ്ചി, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ : ശബരി
Summery – After the blockbuster hit “Pre Wedding Show”, the title of the new film starring young actor Thiruveer is out. The film is titled “Oh Sukumari” and stars Aishwarya Rajesh as the female lead. The film is written and directed by debutant Bharat Darshan. The film is produced by Maheshwara Reddy Mooli under the banner of Ganga Entertainments. “Oh Sukumari” is the second film produced by Ganga Entertainments.




