Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

പാൻ ഇന്ത്യൻ സംഗീത മാന്ത്രികൻ ഹർഷവർദ്ധൻ രാമേശ്വർ മലയാളത്തിലേക്ക്; ‘അനോമി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

Written by: Cinema Lokah on 22 January

Advertisements
Bhavana Movie Anomie
Bhavana Movie Anomie

‘അർജുൻ റെഡി’, ‘അനിമൽ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ സംഗീത വിസ്മയം തീർത്ത ഹർഷവർദ്ധൻ രാമേശ്വർ മലയാളത്തിലേക്ക്. ഭാവന കേന്ദ്രകഥാപാത്രമാകുന്ന ‘അനോമി‘ (Anomie) എന്ന ചിത്രത്തിലൂടെയാണ് ഹർഷവർദ്ധന്റെ സംഗീതം മലയാളികൾക്ക് മുന്നിലെത്തുന്നത്. ചിത്രത്തിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഐ ആം സ്ക്രീമിംഗ് ഇൻ സൈലൻസ്’ (Iam screaming in silence) എന്ന ആദ്യ ഗാനം ഇപ്പോൾ പുറത്തിറങ്ങി.

തെന്നിന്ത്യൻ താരം ആൻഡ്രിയ ജെറമിയ ആലപിച്ച ഈ ഗാനം ഹർഷവർദ്ധന്റെ തനതായ ശൈലിയിലുള്ള തീവ്രമായ സംഗീതാനുഭവമാണ് സമ്മാനിക്കുന്നത്. വൈകാരികമായ മുഹൂർത്തങ്ങളെ സംഗീതത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന ഹർഷവർദ്ധന്റെ മികവ് ഈ ഗാനത്തിലും പ്രകടമാണ്.

Advertisements

ചിത്രത്തിലെ നായികയായ ഭാവന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മനക്കരുത്തും വേദനയും ഒറ്റപ്പെടലും ഒരുപോലെ പ്രതിഫലിപ്പിക്കുന്നതാണ് ഹർഷവർദ്ധന്റെ ഈ സംഗീത സൃഷ്ടി. കഥയുടെ ആഴങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിൽ അതീവ ഹൃദ്യമായാണ് അദ്ദേഹം ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭാവനയുടെ മികച്ച പ്രകടനം കൂടി ചേരുമ്പോൾ ‘അനോമി’യിലെ ഈ ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പാൻ ഇന്ത്യൻ തലത്തിൽ തരംഗമായ ഹർഷവർദ്ധന്റെ വരവ് മലയാള സിനിമയ്ക്കും വലിയൊരു മുതൽക്കൂട്ടാവുകയാണ്.

നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്.

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘അനിമൽ’, ‘അർജുൻ റെഡ്ഡി’ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് ‘അനോമി’ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.

I Am Screaming In Silence
I Am Screaming In Silence
Advertisements

Leave a Comment