പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രമായ “പഗിട കളി” ഏപ്രിൽ മൂന്നിന് പ്രദർശനത്തിനെത്തുന്നു. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരം ദേവസൂര്യ നായകനാകുന്നു.
‘അങ്കമാലി ഡയറീസി’ൽ യുക്ലാമ്പ് രാജനായി തിളങ്ങിയ ടിറ്റോ വിൽസൺ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കൂടാതെ നൂറിലധികം പുതുമുഖങ്ങളും അഭിനയിക്കുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യ നിർമ്മിച്ച ഈ സിനിമ ഇതിനോടകം തന്നെ 80-ലധികം ലോക റെക്കോർഡുകൾ നേടിക്കഴിഞ്ഞു.
കേരളത്തിൽ നിന്നു കാണാതായ 27 കുട്ടികളിൽ ഒരു കുട്ടിയെ തേടിയുള്ള യാത്രയും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യയിലുടനീളം ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ് എസ് കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ.
അസോസിയേറ്റ് ഡയറക്ടർ-മുരളി ദേവസൂര്യ, സ്ക്രിപ്റ്റ് അസോസിയേറ്റ്- പ്രതീക്ഷ പ്രകാശൻ, അസിസ്റ്റന്റ് ഡയറക്ടർ-അമൽ സുരേഷ്, അഭിനന്ത് പി. രമേശ്,സൗണ്ട് എഫക്റ്റ്സ് & ഫൈനൽ മിക്സ്- കരുൺ പ്രസാദ്, സൗണ്ട് എഞ്ചിനീയർ- ദീപക് വർഗീസ്, ഡി.ഐ-റെജിൻ സാന്റോ,മേക്കപ്പ് ചീഫ്- അഞ്ജലി നായർ, സ്റ്റിൽസ്-റഹീസ് റോബിൻസ്, പോസ്റ്റർ ഡിസൈൻ- നിഷാദ് ഹസൻ, ശ്രീജിത്ത് പുത്തൻമടം ക്രിയേറ്റീവ് സപ്പോർട്ട്- അനന്തു അശോകൻ, മിൽജോ ജോണി
പി ആർ ഒ – എ എസ് ദിനേശ്, മനു ശിവൻ
പഗിട കളി ഏപ്രിൽ മൂന്നിന് പ്രദർശനത്തിനെത്തുന്നു
Written by: Cinema Lokah on 3 April
Further reading
- പ്രേമം, അടി, ആക്ഷൻ….!! ഒരു ദുരൂഹ സാഹചര്യത്തിൽ ട്രെയിലർ പുറത്തിറങ്ങി. വിഷു റിലീസായി തിയേറ്ററുകളിലെത്തും.Advertisements ‘എന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ... Read more
- തേവർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചിയിൽ ആരംഭിച്ചുAdvertisements ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്,ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ... Read more
- പഗിട കളി ഏപ്രിൽ മൂന്നിന് പ്രദർശനത്തിനെത്തുന്നുAdvertisements പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി ... Read more
- ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” ടീസർ ട്രെയ്ലർ ആഗോള തലത്തിൽ വമ്പൻ ട്രെൻഡിങ് ; ജയസൂര്യ – റോജിൻ തോമസ് ചിത്രം റിലീസിനൊരുങ്ങുന്നുAdvertisements ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ... Read more
- ലവ് ഇൻഷുറൻസ് കമ്പനി ശ്രീ ഗോകുലം മൂവീസ്; ആഗോള റിലീസ് ഏപ്രിൽ 10 ന്Advertisements പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ ... Read more
- 111 കോടിക്ക് മുകളിൽ കളക്ഷനുമായി ആട് 3 ; വിജയം ആഘോഷിച്ചു ചിത്രത്തിന്റെ സക്സസ് ടീസർ പുറത്ത്.Advertisements മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് ... Read more
- ബില്യണ് ബോയ്സിൽ നിന്നും ബില്യൺ ബ്രോസിലേക്ക് എത്തുമ്പോൾ; വാഴ 2 ഏപ്രിൽ രണ്ടിന് പ്രദർശനം ആരംഭിക്കുന്നു.Advertisements നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത ‘വാഴ II – ... Read more
- ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്ലർ പുറത്തിറങ്ങിAdvertisements ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ... Read more
- ഇത് പ്രേക്ഷകർ നൽകിയ വിജയം : ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി “ഡർബി” സൂപ്പർഹിറ്റിലേക്ക്Advertisements സോഷ്യൽ മീഡിയയിലെ യുവ താര നിരയെ അണിനിരത്തി സജിൽ മമ്പാട്ട് സംവിധാനം ... Read more
- മാവീരൻ , പള്ളിച്ചട്ടമ്പി യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിAdvertisements ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ... Read more
Latest on Kerala TV








