സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ പുതിയ ചിത്രം ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഈ മാസം തിയേറ്ററിലെത്തും . മീരാ വാസുദേവ്, ആതിര പട്ടേല്, ദേവനന്ദ ജിബിന്,ധ്യാന് ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറില് രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്റര്ടെയ്നറാണ് ‘കല്യാണമരം’
വ്യത്യസ്തമായ ഒരു കുടുംബകഥയാണ് ചിത്രം പറയുന്നത്. നര്മ്മത്തില് ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണ്. പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, നസീർ കുത്തു പറമ്പ്, അമൽ രാജ് ദേവ് , ഓമനയമ്മ. തുടങ്ങിയവരും ചിത്രത്തിലുണ്ട്.
നിർമ്മാതാവായ സജി കെ.ഏലിയാസ് ഒരു വേഷം ചെയ്യുന്നുണ്ട്. നിര്മ്മാണം – സജി കെ ഏലിയാസ്. ക്യാമറ – രജീഷ് രാമന്, കഥ – വിദ്യ രാജേഷ്, സംഭാഷണം – പ്രദീപ് കെ നായര്, പ്രൊഡക്ഷന് കണ്ട്രോളര്- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിന് രാധാകൃഷ്ണന്, സംഗീതം – അജയ് ജോസഫ്, ഗാനരചന- സന്തോഷ് വര്മ്മ,പശ്ചാത്തല സംഗീതം – ശ്യാം ധർമ്മൻ, ഗായിക – ശ്രേയ ജയദീപ് മേക്കപ്പ് – റഹീം കൊടുങ്ങല്ലൂര്, വസ്ത്രാലങ്കാരം – രാധാകൃഷ്ണന് മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – നസീർ കുത്തുപറമ്പ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രതീഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ- എം എസ് നിതിൻ, അസിസ്റ്റൻ്റ് ഡയറക്ടർമാർ – അർജുൻ കേശവൻ ബാബു, നിഹാൽ , സ്റ്റില്സ് – ഗിരിശങ്കര്, പബ്ലിസിറ്റി ഡിസൈന്സ് -ജിസന് പോള്
പി ആര് ഒ – പി ആര് സുമേരന്


