Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്!

Written by: Cinema Lokah on 16 February

Advertisements
Nere Chovva Movie
Nere Chovva Movie

ഒരു പതിറ്റാണ്ടിന് ശേഷം ചാക്കോച്ചനും മഞ്ജു വാര്യറും ഒന്നിക്കുന്ന ചിത്രം ‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ലുങ്കി മടക്കിയുടുത്ത്, നാടൻ ലുക്കിൽ ചാക്കോച്ചൻ പുറം തിരിഞ്ഞു നിൽക്കുന്ന ടൈറ്റിൽ പോസ്റ്ററിൽ ചൊവ്വാ ഗ്രഹമാണ് പശ്ചാത്തലം; ഒപ്പം പുറത്തിറങ്ങിയ, ചൊവ്വാ യാത്രയ്ക്കായി ഒരുങ്ങുന്ന വേഷവിധാനങ്ങളോടുകൂടി പ്രത്യക്ഷപ്പെടുന്ന ചാക്കോച്ചന്റെ, പ്രോമോ വീഡിയോ ഏറെ രസകരമാണ്. മലയാളികൾക്ക് അത്രത്തോളം പരിചിതമല്ലാത്ത, നർമ്മം കോർത്തിണക്കിയുള്ള സയൻസ് ഫിക്ഷൻ ചിത്രമായാണ് ‘നേരെ ചൊവ്വ’ പുറത്തിറങ്ങുന്നത് എന്നാണ് സൂചന.

വി & വി ഗ്ലോബൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനീഷ് വർഗ്ഗീസ് നിർമ്മിക്കുന്ന ‘നേരെ ചൊവ്വ’, ‘ഫാലിമി’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ അസോസിയേറ്റ് ഡിറക്ടർ ആയ രഞ്ജിത് വർമ്മയാണ് സംവിധാനം ചെയ്യുന്നത്. ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ ജോഡിയായിരുന്നു ചാക്കോച്ചൻ – മഞ്ജു വാര്യർ കോമ്പോ. ഫാലിമി, തലൈവർ തമ്പി തലൈമയിൽ എന്നീ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകൻ നിതീഷ് സഹദേവ് ഈ ചിത്രത്തിൽ ക്രിയേറ്റീവ് പ്രൊഡ്യൂസറായുണ്ട്. മാർട്ടിൻ ജോർജ്ജ് ആറ്റവേലിൽ ആണ് എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ.

Advertisements

രചന: രമേഷ് രഞ്ജിത്, സനിഷ് സുബ്രഹ്മണ്യൻ, ഛായാഗ്രഹണം: ബബ്ലു അജു, സംഗീത സംവിധാനം: അങ്കിത് മേനോൻ, വസ്ത്രാലങ്കാരം: മെൽവി ജെ, ആർട്ട് ഡിറക്ടർ: അജി കുറ്റിയാണി, പ്രോജെക്ട് സപ്പോർട്ട്: ധന്യ വിനിഷ്, ചീഫ് അസോസിയേറ്റ് ഡിറക്ടർ: അനീഷ് ജോർജ്ജ്, വിതരണം: മാജിക് ഫ്രെയിംസ് റിലീസ്, ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, റീ റെക്കോർഡിങ് മിക്സർ: ഫസൽ എ ബക്കർ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ ഹെയിൻസ്.

Nere Chovva
Nere Chovva
Advertisements

Leave a Comment