Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

പ്ലൂട്ടോ പൂർത്തിയായി, നീരജ് മാധവ് , അൽത്താഫ് സലീം എന്നിവര്‍ പ്രധാന വേഷങ്ങളില്‍

Written by: Cinema Lokah on 16 December

Pluto Packup
Pluto Packup

നീരജ് മാധവ് അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന “പ്ലൂട്ടോ “എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിൻ്റെ ചിത്രീകരണം പൂര്‍ത്തിയായി. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ,രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ,സഹീർ മുഹമ്മദ്,തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖൻ എങ്കിലും ചന്ദ്രികക്ക് ശേഷം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പ്ലൂട്ടോ. അൽത്താഫ് സലിം ഒരു ഏലിയൻ കഥാപാത്രമാകുന്ന ഈ ചിത്രത്തിൽ മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളുമാണ് ദൃശ്യവത്കരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയകൃഷ്ണൻ ആർ കെ,ഛായാഗ്രാഹണം -വിഷ്ണു ശർമ്മ,കഥ തിരക്കഥ-നിയാസ് മുഹമ്മദ്,സംഗീതം- അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്,ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, അസ്സോസിയേറ്റ് ഡയറക്ടർ-അർജ്ജുനൻ,നൗഫൽ സലിം, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പ്രൊഡക്ഷൻ മാനേജർ-പക്കു കരിത്തുറ, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എ എസ്,കെ സി സിദ്ധാർത്ഥൻ,സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ്- ഫ്ലയിങ് പ്ലൂട്ടോ,സ്റ്റണ്ട് – എപിയൻസ്,ഡാൻസ് കോറിയോഗ്രാഫി-റിഷ്ദാൻ അബ്ദുൽ റഷീദ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-
അമൽ സി സദർ, ഡിസൈൻ-ടെൻ പോയ്ന്റ്സ്

പി ആർ ഒ-എ എസ് ദിനേശ്.

The shooting of the science fiction comedy film “Pluto” directed by Adithyan Chandrasekhar starring Neeraj Madhav, Altaf Saleem and others in the lead roles has been completed. Produced by Reju Kumar and Rashmi Reju under the banner of Orchid Films International, the film also stars prominent actors like Aju Varghese, Arsha Baiju, Dinesh Prabhakar, Vineeth Thattil, Subin Tarzan, Nihal, Zaheer Mohammed, Thushara Pillai, Sachin Joseph, and Nimna Fatumi.

Leave a Comment