Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ആന്തം പുറത്തിറങ്ങി

Written by: Cinema Lokah on 2 December

ഞെട്ടിക്കുന്ന വിഷ്വല്‍സ് .. ഫൈറ്റ് ദ നൈറ്റ്; ഗബ്രി ആദ്യമായി സിനിമക്കായി പാടുന്നു!!

Fight The Night Sony Lyrics
Fight The Night Sony Lyrics

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘ഫൈറ്റ് ദ നൈറ്റ്’ എന്ന പേരിൽ ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ആന്തം എന്ന രീതിയിലാണ് ഈ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുന്നത്. റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി സിനിമ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയാണ് ഈ പാട്ടിനുള്ളത്.

Echo and Fire TV at Best Price

ഗാനത്തിന് വരികൾ രചിച്ചതും ഗബ്രി തന്നെയാണ്. ഈ ഗാനത്തിന് ഈണം പകർന്നത് യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവർ ചേർന്നാണ്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ മികച്ച ശ്രദ്ധയാണ് സമൂഹ മാധ്യമങ്ങളിൽ നേടിയത്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

Nellikkampoyil Night Riders Movie Video Songs

വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ബിജേഷ് താമി, ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ, പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Leave a Comment