Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ദൃഢം ഫസ്റ്റ് ലുക്ക് പോസ്റ്റർ – ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം

Written by: Cinema Lokah on 2 December

Dridam Shane Nigam Film
Dridam Shane Nigam Film

പ്രിയ താരം ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന “ദൃഢം” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. Protect. Serve. Survive. എന്ന ടാഗ് ലൈൻ നല്കി ഒരുക്കുന്ന “ദൃഢം“,ഇഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്ന് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നു.

മുകേഷ് ആർ. മേത്ത സി. വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.പി എം ഉണ്ണികൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

Echo and Fire TV at Best Price

എഡിറ്റർ-വിനായക്, പ്രൊഡക്ഷൻ ഡിസൈൻ-സുനിൽ ദാസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അമരേഷ് കുമാർ,വസ്ത്രാലങ്കാരം-ലേഖാ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പർമേശ്വരൻ, മേക്കപ്പ്-രതീഷ് വിജയൻ,സ്റ്റണ്ട് സൂപ്പർവിഷൻ-ടോണി മാഗ്വിത്ത്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കറ്റീന ജീത്തു,സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ , പബ്ലിസിറ്റി ഡിസൈൻ – ടെൻ പോയിന്റ്

പി ആർ ഒ-എ എസ് ദിനേശ്

Dridam Malayalam Movie

Leave a Comment