Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രത്തിൽ പൂജ ഹെഗ്‌ഡെ നായിക

Written by: Cinema Lokah on 5 December

Pooja Hegde in DQ 41 Movie
Pooja Hegde in DQ 41 Movie

ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം DQ41 ചിത്രത്തിൽ നായിക പൂജ ഹെഗ്‌ഡെ. SLV സിനിമാസ് പുറത്തു വിട്ട വെൽക്കം വീഡിയോയിലൂടെ ആണ് പൂജ ഹെഗ്‌ഡെ ആണ് നായിക എന്ന വിവരം അറിയിച്ചത്. SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ് . SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങോടെ ആരംഭിച്ച ചിത്രത്തിൻ്റെ ആദ്യ ക്ലാപ്പ് അടിച്ചത് നാനിയാണ്.

വമ്പൻ ബജറ്റിൽ ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രം പരിചയസമ്പന്നരായ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു മികച്ച നിര ആണ് ഒരുക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത്.

Echo and Fire TV at Best Price

രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമ്മാതാവ്: സുധാകർ ചെറുകുരി, ബാനർ: SLV സിനിമാസ്, സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി , സംഗീതം: ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ – ശബരി.

Leave a Comment