Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ഡീയസ് ഈറേ : പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രവുമായി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്

Written by: Cinema Lokah on 2 December

Diés Iraé , The Day of Wrath
Diés Iraé , The Day of Wrath

ഏറെ നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഇരട്ടിയാക്കുവാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. തങ്ങളുടെ രണ്ടാം ചിത്രത്തിന്റെ പേര് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് പുറത്തുവിട്ടിരിക്കുന്നു. ‘ഡീയസ് ഈറേ’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രം ഭ്രമയുഗം ഒരുക്കിയ രാഹുൽ സദാശിവൻ തന്നെയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പ്രണവ് മോഹൻലാൽ ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നു.

‘ഭ്രമയുഗ’ത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിൽ. 2025 ഏപ്രിൽ 29-ന് ചിത്രീകരണം പൂർത്തിയായ ഈ സിനിമ നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

Echo and Fire TV at Best Price

“ഭ്രമയുഗത്തിലൂടെ, ഇന്ത്യൻ ഹൊറർ ത്രില്ലറുകൾക്ക് ആഗോളതലത്തിൽ നേടാൻ കഴിയുന്ന ശ്രദ്ധ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചു. ‘ഡീയസ് ഈറേ’ ഈ മുന്നേറ്റത്തിന്റെ അടുത്ത പടിയാണ്. പ്രണവ് മോഹൻലാൽ ഹൊറർ ത്രില്ലർ ശൈലിയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ പോവുകയാണ്. പുതിയ തലമുറയുമായി ആഴത്തിൽ ബന്ധിപ്പിക്കുന്ന തീർത്തും വ്യത്യസ്തവും വൈകാരികവുമായ ലോകമാണ് ‘ഡീയസ് ഈറേ’യിൽ അവതരിപ്പിക്കുന്നത്. ഇതൊരു ഹൊറർ-ത്രില്ലർ സിനിമയായിരിക്കുമ്പോൾ തന്നെ, ഇതിന്റെ കഥപറച്ചിൽ രീതിയിലും മറ്റും വലിയ മാറ്റങ്ങളുണ്ടാകും,” – ചിത്രം പുതിയ ഒരു ദൃശ്യാനുഭവം സമ്മാനിക്കും എന്ന് സൂചിപ്പിച്ചുകൊണ്ട് അണിയറ പ്രവർത്തകർ പറയുന്നു.

‘ഡീയസ് ഈറേ ’യുടെ പ്ലോട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈൻ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്ത ആഴ്ച പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം അവസാനത്തോടെ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. DOP: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷാഫിഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർമാർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പിആർഒ: ശബരി, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്.

Leave a Comment