Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

സംസ്കൃത ഭാഷയിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ ധീ ( DHEE ) യുടെ നിർമ്മാണ തുടക്കം

Written by: അജയ് തുണ്ടത്തിൽ on 2 December

Dhee Movie Team
Dhee Movie Team

അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ “പുണ്യകോടി”ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമ്മിക്കുന്ന സിനിമയാണ് “ധീ”.

പൂർണ്ണമായും സംസ്കൃത ഭാഷയിൽ നിർമ്മിക്കുന്ന ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയാണ് ധീ. പുണ്യകോടി സിനിമയിലൂടെ ആഗോള പ്രശസ്തിയാർജ്ജിച്ച സംവിധായകൻ രവിശങ്കർ വെങ്കിടേശ്വരൻ ആണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ അണിയറ പ്രവർത്തകർ മുഴുവനും മലയാളികളാണെന്നത് ശ്രദ്ധേയമാണ്.

Echo and Fire TV at Best Price

ആഗോള നിലവാരത്തിലുള്ള നൂതനമായ അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ ടീമും സിനിമയ്ക്ക് പിന്നിൽ അണിനിരക്കുന്നു.

നിർമ്മാണത്തിൻ്റെ പ്രാരംഭ ഘട്ടത്തിലെത്തി നില്ക്കുന്ന സിനിമയുടെ നിർമ്മാണത്തിനും വിതരണത്തിനും സഹായം ലഭിക്കാൻ ഇന്ത്യയിലും വിദേശത്തുമുള്ള ഒടിടി പാർട്ട്ണർമാരെയും കോ-പ്രൊഡ്യൂസർമാരെയും തേടുന്നുണ്ട്.

രവിശങ്കർ വെങ്കിടേശ്വരൻ (puppetica.media@gmail.com)

പിആർഓ – അജയ് തുണ്ടത്തിൽ

Dhee Animated Sci Fi Sanskrit Movie
Dhee Animated Sci Fi Sanskrit Movie

Leave a Comment